Onam 2024: ഓണത്തിന് താമര വിത്ത് കൊണ്ടൊരു കിടിലൻ പായസം തയ്യാറാക്കാം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ആശ എഴുതിയ പാചകക്കുറിപ്പ്.
ഈ ഓണത്തിന് എന്ത് പായസം തയ്യാറാക്കും എന്നാണോ ആലോചിക്കുന്നത്? എങ്കില്‍ ഇത്തവണ ഒരു സ്പെഷ്യല്‍ താമര വിത്ത് പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
താമരവിത്ത് -1/2 കിലോ ഗ്രാം
പാൽ -2 ലിറ്റർ
പഞ്ചസാര -1/2 കിലോ
ഏലയ്ക്ക -1 സ്പൂൺ
മിൽക്ക് മെയ്ഡ് -200 ഗ്രാം
ബദാം -100 ഗ്രാം
അണ്ടിപ്പരിപ്പ് -200 ഗ്രാം
ഉണക്ക മുന്തിരി -200 ഗ്രാം
നെയ്യ് -250 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം താമര വിത്ത് നെയ്യില്‍ നല്ലതുപോലൊന്ന് മൂപ്പിച്ചെടുത്ത മാറ്റിവയ്ക്കുക. ശേഷം പാല് വെച്ച് തിളച്ചു കഴിയുമ്പോൾ അതിലേയ്ക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി അതിലേയ്ക്ക് താമര വറുത്തതും കൂടി ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും കൂടി ചേർത്തു കൊടുത്താൽ മാത്രം മതി പായസം റെഡി.
Also read: ഓണസദ്യക്കൊപ്പം വിളമ്പാം പൂവൻപഴം പായസം; റെസിപ്പി