Onam 2024: ഈ ഓണത്തിന് കരിക്ക് പായസം എളുപ്പത്തിൽ തയാറാക്കാം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഫൗസിയ മുസ്‌തഫ എഴുതിയ പാചകക്കുറിപ്പ്.
കരിക്ക് കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എങ്കില്‍ പിന്നെ കരിക്ക് കൊണ്ട് കിടിലന്‍ പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കരിക്കിന്‍റെ പൾപ്പ് -1 കപ്പ്
ചൗവ്വരി- 1/4 കപ്പ്
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
കശുവണ്ടി, മുന്തിരി -1/4 കപ്പ്
കണ്ടൻസിഡ് മിൽക്ക് -5 ടേബിൾ സ്പൂൺ
പാൽ -1 ലിറ്റർ
ഉപ്പ് - ഒരു നുള്ള്
കരിക്കിൻ വെള്ളം -1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചൗവ്വരി വേവിച്ചു വയ്ക്കുക. ഇനി ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കുറച്ചു അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റിവെക്കുക. ബാക്കി നെയ്യിൽ വേവിച്ചു വെച്ച ചൗവ്വരി കണ്ടൻസുമിൽക് ഒഴിച്ച് നന്നായി വഴറ്റുക. ആവശ്യത്തിന് പാൽ ഒഴിച്ച് തിളച്ചു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തതിനു ശേഷം ഒരു നുള്ള് ഉപ്പും ഒരു കപ്പ് കരിക്കും കുറച്ചു കരിക്കിൻ വെള്ളവും കൂടി മിക്സിയിൽ അരച്ച് ഇതിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഏലയ്ക്കാ പൊടിയും കരിക്കിൻ കഷ്ണങ്ങളും വറുത്തുവെച്ച അണ്ടിപരിപ്പും മുന്തിരിയും ഇട്ടു വിളമ്പാം. തണുപ്പിച്ചു കഴിച്ചാൽ രുചി കൂടും.
Also read: ഓണത്തിന് വെറൈറ്റി സവാള പായസം തയ്യാറാക്കാം; റെസിപ്പി