Onam 2024 : ഓണത്തിന് തയ്യാറാക്കാം ഈസി പച്ചരി പായസം
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഓണം പായസ റെസിപ്പിയിൽ ഇന്ന് സഞ്ജയ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഇത്തവണ ഓണസദ്യയിലൊരുക്കാൻ സ്പെഷ്യൽ പച്ചരി പായസം തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
- പച്ചരി 1/2 കിലോ
- ശർക്കര മുക്കാൽ കിലോ
- നെയ്യ് 250 ഗ്രാം
- ഏലയ്ക്ക 4 എണ്ണം
- തേങ്ങാ പാൽ 1 ലിറ്റർ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി നല്ലപോലെ കുതിർത്തതിനു ശേഷം കുക്കറിലേക്ക് വച്ച് വേവിച്ചെടുക്കുക. ശേഷം തേങ്ങാപ്പാൽ ചേർത്ത ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് ഏലയ്ക്ക, നെയ്യ് ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക. വീണ്ടും ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. പച്ചരി പായസം പായസം തയ്യാർ...
ഓണം സ്പെഷ്യൽ മാമ്പഴ പായസം ; ഈസി റെസിപ്പി