Onam 2024: തിരുവോണത്തിന് അടിപൊളി ബൂന്തി പായസം തയ്യാറാക്കാം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ആശ രാജനാരായണൻ എഴുതിയ പാചകക്കുറിപ്പ്.
നാളെ തിരുവോണ ദിനത്തില്‍ ഒരു സ്പെഷ്യല്‍ പായസം തയ്യാറാക്കിയാലോ? അടിപൊളി ബൂന്തി പായസം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ബൂന്തി -2 കപ്പ്
പാൽ -2 ലിറ്റർ
മിൽക്ക് മെയ്ഡ്- 200 ഗ്രാം
ഏലയ്ക്ക- 1 സ്പൂൺ
ചൗവ്വരി- 1 കപ്പ്
നെയ്യ്- 4 സ്പൂൺ
അണ്ടിപ്പരിപ്പ്- 100 ഗ്രാം
ഉണക്ക മുന്തിരി- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കുറച്ച് പാല് വെച്ചതിനുശേഷം അത് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേയ്ക്ക് ചൗവ്വരി വേവിച്ചതും, ആവശ്യത്തിന് ഏലയ്ക്കാ പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു കൊടുത്ത് അതിലേക്ക് ബൂന്തി കൂടെ ചേർത്തു ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഇതോടെ ബൂന്തി പായസം റെഡി.
Also read: കൊതിപ്പിക്കും രുചിയില്‍ മാങ്ങാ പേരയ്ക്കാ പായസം; റെസിപ്പി