Onam 2024: കൊതിപ്പിക്കും രുചിയിൽ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കാം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് അനീഷ എഴുതിയ പാചകക്കുറിപ്പ്.
ഓണം ഇങ്ങെത്തി, ഇത്തവണത്തെ ഓണസദ്യയ്ക്ക് കഴിക്കാന്‍ പറ്റിയ കിടിലന്‍ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നറുക്ക് ഗോതമ്പ് - 2 കപ്പ്
ശർക്കര - 500 ഗ്രാം
നെയ്യ്- ആവശ്യത്തിന്
തേങ്ങാ പാൽ - 2 കപ്പ( ഒന്നാം പാലും രണ്ടാം പാലും കൂട്ടി 2 കപ്പ്)
ഏലയ്ക്ക
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നുറുക്ക് ഗോതമ്പ് ഒരു മണിക്കൂറ് വെള്ളത്തിൽ ഇട്ടു കുതിർത്തതിനു ശേഷം കുക്കറിൽ വച്ച് 8 വിസിൽ കേൾക്കുന്നത് വരെ വേവിക്കുക. അടുത്തതായി ശർക്കര പാവു കാച്ചി വയ്ക്കുക. ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിക്കുക. ഇനി അതിലേയ്ക്കു വേവിച്ചു വച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് ചേർക്കുക. എന്നിട്ടു നന്നായി ഇളയ്ക്കുക. ശേഷം അതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിക്കുക. ശേഷം കുറച്ചു തിളച്ചതിന് ശേഷം അതിലേക്ക് ശർക്കര ഒഴിക്കുക. തുടര്‍ന്ന് ആവിശ്യത്തിന് ശര്‍ക്കര ഒഴിക്കുക. ശേഷം ഏലയ്ക്ക കുറച്ച് പൊടിച്ചു ചേർത്ത ശേഷം പായസം കുറുക്കി എടുക്കാം. ഇനി മറ്റൊരു പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇട്ടു മൂപ്പിച്ചതിനുശേഷം അതിനെ നുറുക്ക് ഗോതമ്പ് പായസത്തിൽ ചേർക്കുക. ഇതോടെ പായസം റെഡി.
Also read: ഓണത്തിന് രുചിയൂറും പാലട പായസം തയ്യാറാക്കാം; റെസിപ്പി