Onam 2024 : ഓണം സ്പെഷ്യൽ നെയ്യ് പായസം ; ഈസി റെസിപ്പി

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ എഴുതിയ പാചകക്കുറിപ്പ്.

onam 2024 how to make special ney payasam

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഈ ഓണത്തിന് സദ്യയിലൊരുക്കാൻ ഒരു സ്പെഷ്യൽ പായസം ആയാലോ?. രുചികരമായ നെയ്യ് പായസം എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • നെയ്യ്                        250 ഗ്രാം 
  • പച്ചരി                      1/4 കിലോ 
  • ശർക്കര                  1/2 കിലോ 
  • ഏലക്ക                   1 സ്പൂൺ 
  • തേങ്ങ                      1 കപ്പ് 

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി വെള്ളത്തിലിട്ട് നല്ലപോലെ കുതിർത്ത് എടുത്തതിനുശേഷം അടുത്തതായി  ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഈ പച്ചരി അതിലേക്ക് ഇട്ടുകൊടുത്ത ആവശ്യത്തിന് നന്നായിട്ടൊന്ന് പകുതി വേവിച്ചെടുക്കുക. അതിലേക്ക് ശർക്കരപ്പാനിയെ ഏലക്കാപ്പൊടിയും നെയ്യും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കണം. നന്നായി വഴറ്റി കുറുകി വരുന്ന സമയത്ത് ഇതിലേക്ക് നെയ്യ് കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക. നെയ്യ് പായസം തയ്യാർ. 

കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ ചൗ അരി പായസം ; ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios