Onam 2024 : ഇതാ ഒരു വെറെെറ്റി പായസം ; ഫ്രൂട്ടി അട പ്രഥമൻ എളുപ്പം തയ്യാറാക്കാം
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് സരിത സുരേഷ് എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഈ ഓണത്തിന് സ്പെഷ്യൽ ഫ്രൂട്ടി അട പ്രഥമൻ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
- 1.അട 200 ഗ്രാം
- 2.പൈനാപ്പിൾ
- ഈന്തപ്പഴം
- ആപ്പിൾ
- ഏത്തപ്പഴം ( എല്ലാം ചെറുതായി അരിഞ്ഞത് ) ഒന്നര കപ്പ്
- 3.ശർക്കര 500 ഗ്രാം
- 4.തേങ്ങാപ്പാൽ
- ഒന്നാംപാൽ ഒരു കപ്പ്
- രണ്ടാംപാൽ നാല് കപ്പ്
- 5.ചവ്വരി വേവിച്ചത് ഒരു ടേബിൾ സ്പൂൺ
- 6.നെയ്യ് രണ്ട് ടേബിൾ സ്പൂൺ
- 7.തേങ്ങ അരിഞ്ഞത് ഒരു ചെറിയ സ്പൂൺ
- 8.അണ്ടിപ്പരിപ്പ്, കിസ്മിസ് ഒരു ചെറിയ സ്പൂൺ വീതം
- 9.ഏലയ്ക്കപ്പൊടി കാൽ ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
ആദ്യം അട വേവിച്ചു വയ്ക്കുക. ശർക്കര പ്പാനിയാക്കി അരിച്ചു വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ രണ്ടാമത്തെ ചേരുവകൾ ഒരു കപ്പ് വെള്ളം ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ ശർക്കരപ്പാനിയും, അടയും, ചവ്വരിയും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടിയെടുക്കുക. അതിലേക്ക് രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാക്കി വാങ്ങുക. ഏഴും, എട്ടും ചേരുവകൾ നെയ്യിൽ വറുത്തിടുക. ഏലയ്ക്ക പ്പൊടിയും ചേർത്ത് ചൂടോടെ വിളമ്പുക.
ഓണത്തിന് വെറൈറ്റി സ്ട്രോബെറി പായസം തയ്യാറാക്കാം; റെസിപ്പി