Onam 2024 : ഓണത്തിന് സ്പെഷ്യൽ മുളയരി പ്രഥമൻ തയ്യാറാക്കാം

ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിൽ ഓണം പായസ റെസിപ്പിയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

onam 2024 how to make mulayari payasam recipe

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ?. നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഓണസദ്യയിലെ പ്രധാന വിഭവമാണ് പായസം. ഈ ഓണത്തിന് സദ്യയിലൊരുക്കാൻ സ്പെഷ്യൽ മുളയരി പ്രഥമൻ  തയ്യാറാക്കിയാലോ?. ഓണത്തിന് സ്പെഷ്യൽ മുളയരി പ്രഥമൻ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • മുള അരി                    1/2 കിലോ 
  • ശർക്കര                       1/2 കിലോ 
  • ഏലയ്ക്ക പൊടി       1 സ്പൂൺ 
  • നെയ്യ്                             200 ഗ്രാം 
  • തേങ്ങ പാൽ               1 1/2  ലിറ്റർ 
  • വെള്ളം                        ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം മുളയരി കഴുകി വൃത്തിയാക്കിയതിനുശേഷം കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങാപ്പാലും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ശേഷം നെയ്യ് ചേർക്കുക. വളരെ രുചികരവും ഹെൽത്തിയുമായ മുളയരി പായസം തയ്യാർ. 

ഓണത്തിന് കൊതിപ്പിക്കുന്ന രുചിയിൽ ചക്കപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios