Onam 2024 : ഓണം സ്പെഷ്യൽ ; കോൺഫ്ലേക്‌സ്‌ ബദാം പായസം എളുപ്പം തയ്യാറാക്കാം

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് രശ്മി എഴുതിയ പാചകക്കുറിപ്പ്. 

onam 2024 how to make corn flakes badam payasam recipe

ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണ ഓണത്തിന് ഒരു വെറെെറ്റി ഓണപായസം ആയാലോ?. 
കോൺഫ്ളക്സ് ബദാം പായസം എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • കോൺ ഫ്ളക്സ്                      2 കപ്പ് 
  • ബദാം പൊടിച്ചത്                1 കപ്പ് 
  • പാൽ                                        2 ലിറ്റർ 
  • നെയ്യ്                                        200 ഗ്രാം 
  • ഏലയ്ക്ക പൊടി                 1 സ്പൂൺ 
  • മിൽക്ക് മെയ്ഡ്                        250 ഗ്രാം 
  • അണ്ടിപ്പരിപ്പ്                         200 ഗ്രാം 
  • മുന്തിരി                                   200 ഗ്രാം 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക് പാൽ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് കോൺഫ്ലക്സും ബദാം പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക. ഇത് നല്ലപോലെ വെന്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ലപോലെ അലിഞ്ഞതിനുശേഷം അതിലേക്ക് ആവശ്യത്തിന് മിൽക്ക് മെയ്ഡ് കൂടി ചേർത്തുകൊടുത്ത യോജിപ്പിച്ച് ഏലക്കപ്പൊടിയും ചേർത്ത് നന്നായിട്ട് കുറുകി വരുമ്പോൾ വീണ്ടും ബാക്കിയുള്ള പാല് കൂടി ചേർത്തു കൊടുത്ത് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കാവുന്നതാണ്.

Read more വെറെെറ്റി ഡ്രാഗൺ ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ?

Latest Videos
Follow Us:
Download App:
  • android
  • ios