Onam 2024 : ഓണം സ്പെഷ്യൽ ; കാപ്സിക്കം കൊണ്ടൊരു രുചികരമായ പായസം

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് രജിനി എം എഴുതിയ പാചകക്കുറിപ്പ്. 

onam 2024 how to make capscicum payasam

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്  തുടങ്ങിയ നിറങ്ങളിൽ കാപ്സിക്കം ലഭ്യമാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്സിഡൻറ് എന്നിവയാൽ സമ്പുഷ്ടമാണ് കാപ്സിക്കം. ഈ ഓണത്തിന് കാപ്സിക്കം കൊണ്ട് ആരോ​ഗ്യകരവും രുചികരവുമായ പായസം തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • 1. കാപ്സിക്കം                              1 എണ്ണം 
  • 2. ചൗവ്വരി                                   1 കപ്പ് 
  • 3. ക്യാരറ്റ്                                  ചെറുത് ഒന്ന്
  • 4.ശർക്കര                                 2 എണ്ണം വലുത് 
  • 5.നാളികേരം                                ഒന്ന്
  • 6.കിസ്മിസ്                                    5  എണ്ണം
  • 7.അണ്ടിപ്പരിപ്പ്                            8 എണ്ണം
  • 8.ഏലക്കായ ചുക്ക് ജീരകം എല്ലാം കൂടി പൊടിച്ചത് അര ടീസ്പൂൺ
  • 9.നെയ്യ്                                           ഒരു ടേബിൾ സ്പൂൺ
  • 10.വെളുത്ത എള്ള്                     ഒരു ടീസ്പൂൺ
  • 11.വറുത്ത അരിപ്പൊടി            ഒരു ടീസ്പൂൺ
  • 1.ഉപ്പ്                                               ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവ വേറെ വേറെ പിഴിഞ്ഞു വയ്ക്കുക. ക്യാപ്സിക്കം ക്യാരറ്റ് എന്നിവ പൊടിയായിട്ട് അരിഞ്ഞു വയ്ക്കുക. ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക. ചവ്വരി വെള്ളത്തിൽ നിന്നും ഊറ്റി വയ്ക്കുക.

ചൗവ്വരിയുടെ മൂന്നരട്ടി വെള്ളം വെച്ച് തിളയ്ക്കുന്ന സമയത്ത് ചവ്വരി ഇട്ട് ഒരു മിനിറ്റ് തിളക്കാൻ വയ്ക്കുക അതിനുശേഷം മാറ്റിവയ്ക്കുക. ഒരു കട്ടിയുള്ള പാത്രം വെച്ച് ചൂടാവുമ്പോൾ നെയ്യ് ചേർത്ത് അതിലേക്ക് എടുത്തുവച്ച കിസ്മിസ് ഇട്ടുകൊടുത്ത് പകുതി ആവുമ്പോൾ അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിച്ചു കോരുക. അതിനുശേഷം പൊടിയായിട്ട് അരിഞ്ഞ ക്യാപ്സിക്കും ക്യാരറ്റും ഇട്ട് ഒരു മിനിറ്റ് വഴറ്റിയ ശേഷം ഒന്ന് അടച്ചു വയ്ക്കുക.

 അടപ്പ് തുറന്നശേഷം അല്പം മൂന്നാം പാൽ ഒഴിച്ച് ഒന്ന് ഒരു മിനിറ്റ് വീണ്ടും അടച്ചുവയ്ക്കുക തുറന്നശേഷം ഒരു പിഞ്ചു ഉപ്പ് ചേർത്ത് ഉരുക്കി അരിച്ചെടുത്ത് ശർക്കര പാനിയും ചേർത്ത് ഒരു മിനിറ്റ് തിളക്കാൻ വയ്ക്കുക. ഈ സമയം കൊണ്ട് മാറ്റിവെച്ചിട്ടുള്ള ചവ്വരി വെന്തിട്ടുണ്ടാവും ഇത് ഒരു അരിപ്പയിലേക്ക് വെള്ളം ഒഴിച്ച് കഴുകിയശേഷം പായസത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതും ചേർത്ത് ഒന്ന് തിളച്ച ശേഷം മൂന്നാം പാലിൽ മുഴുവനായിട്ട് ഒഴിച്ചുകൊടുക്കുക മൂന്നാം പാൽ തിളച്ച ശേഷം രണ്ടാം പാൽ കുറേശ്ശെ ആയിട്ട് ഒഴിച്ചുകൊടുത്തു ഒരു മിനിറ്റ് തിളപ്പിക്കുക.

അരിപ്പൊടി ഒരു ബൗളിൽ എടുത്ത് അതിലേക്ക് തിളക്കുന്ന പായസം ഒഴിച്ച് മിക്സ് ചെയ്ത് നന്നായിട്ട് കട്ട ഒഴിവാക്കി കലക്കിയ ശേഷം പായസത്തിൽ ഒഴിച്ചുകൊടുത്തു ഒരു മിനിറ്റ് തിളപ്പിച്ച് എടുക്കുകഈ സമയത്ത് ഏലക്ക ചുക്ക് ജീരകം ഒന്നിച്ച് പൊടിച്ചെടുത്തതാണ് അരസ്പൂൺ എടുത്തുവച്ചത് അതിൽ നിന്ന് കാൽ ടീസ്പൂൺ ഈ സമയത്ത് ഇട്ടുകൊടുക്കുക.

ഒന്ന് തിളച്ച ശേഷം ഒന്നാം പാൽ ഒഴിച്ച് ഫ്ലെയിം ഓഫ് ചെയ്യുക നന്നായി ഇളക്കി കൊടുക്കുക ശേഷം ബാക്കിയുള്ള ഏലയ്ക്കാപ്പൊടിയും ചുക്കും ജീരകവും കൂടെ പൊടിച്ചത് ചേർത്ത് കൊടുക്കുകവറുത്തുവെച്ച അണ്ടിപ്പരിപ്പും കിസ്മിസും ഇട്ടുകൊടുത്തു ശേഷം എള്ളും വിതറി ഒരു മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ചൂടോടെ വിളമ്പാം. 

ഈ ഓണത്തിന് വെറെെറ്റി കുരുമുളക് പ്രഥമൻ ആയാലോ?

 

Latest Videos
Follow Us:
Download App:
  • android
  • ios