പാൽ ചേർക്കാതെ നുറുക്കു ഗോതമ്പ് പായസം ; ഈസി റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഓണത്തിന് സ്പെഷ്യൽ പാൽ ചേർക്കാതെ നുറുക്കു ഗോതമ്പ് കൊണ്ട് പായസം തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ പായസം.
വേണ്ട ചേരുവകൾ
- നുറുക്ക് ഗോതമ്പ് 1/2 കിലോ
- മിൽക്ക് മെയ്ഡ് 500 ഗ്രാം
- ഏലക്ക പൊടി 1 സ്പൂൺ
- വെള്ളം 5 ഗ്ലാസ്
- നെയ്യ് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
നുറുക്ക് ഗോതമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിൽ ഇട്ട് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒപ്പം തന്നെ മിൽക്ക് മെയ്ഡ് വെള്ളത്തിൽ നന്നായിട്ട് കലക്കിയതും കൂടി ചേർത്തു കൊടുത്തതിനു ശേഷം ഏലക്ക പൊടിയും ചേർത്ത് അടച്ചുവച്ച് വേവിച്ചെടുക്കുക. വെന്തതിനുശേഷം കുറച്ചുകൂടി വെള്ളം ചേർത്ത് ഒന്ന് കുറുക്കിയെടുക്കുക. ഇത് നല്ല കുറുകി ഒരു പായസം ആയിട്ടായിരിക്കും കിട്ടുക. അതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചാൽ മാത്രം മതിയാകും. ഈ ഓണക്കാലത്തിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പായസം.
ഓണം മധുരമുള്ളതാക്കാന്‍ സ്പെഷ്യൽ ഇടിച്ചുപിഴിഞ്ഞ പായസം