Onam 2024 : ഹെൽത്തിയും രുചികരവുമായ നവധാന്യ പായസം തയ്യാറാക്കാം
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ എഴുതിയ പാചകക്കുറിപ്പ്.
ഓണത്തിന് ഇലയിൽ വിളമ്പാൻ വളരെ ആരോഗ്യകരവും രുചികരവുമായ നവധാന്യ പായസം എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ഗോതമ്പ് , കടല, പയർ, കടല , എള്ള് , തുവര , ഉഴുന്ന്, മുതിര
ശർക്കര 1/2 കിലോ
തേങ്ങാ പാൽ 2 ലിറ്റർ
നെയ്യ് 250 ഗ്രാം
അണ്ടിപ്പരിപ്പ് 200 ഗ്രാം
മുന്തിരി 200 ഗ്രാം
ഏലയ്ക്ക പൊടി 2 സ്പൂൺ
തേങ്ങാ കൊത്ത് 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ധാന്യങ്ങളെല്ലാം നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിരാൻ ഇടുക. കുതിർന്നതിനുശേഷം ഇത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. കുക്കറിൽ വേവിച്ചെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ശേഷം ശർക്കരപ്പാനി ഉണ്ടാക്കി അതിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് തിളച്ച് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് അടുത്തതായിട്ട് ചേർത്തു കൊടുക്കേണ്ടത് നെയ്യും തേങ്ങയുടെ രണ്ടാം പാലും ആണ്. ഇത് നന്നായിട്ട് കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഏലയ്ക്ക പൊടി കൂടി ചേർത്തു കൊടുക്കാം. എല്ലാം നന്നായിട്ട് വെന്ത് കുറുകി വരുന്ന സമയത്ത് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിവും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്ത് നന്നായിട്ട് വറുത്ത് പായസത്തിലേക്ക് ചേർത്തു കൊടുക്കുക. നവധാന്യ പായസം തയ്യാർ.
ഓണം സ്പെഷ്യൽ ; ചോക്ലേറ്റ് പായസം തയ്യാറാക്കിയാലോ? റെസിപ്പി