Onam 2022 : ഈ ഓണത്തിന് പഞ്ചധാന്യ പായസം തയ്യാറാക്കാം
അതീവ രുചികരമായ പായസം ആണ് പഞ്ചധാന്യ പായസം. അഞ്ച് ധാന്യങ്ങൾ ചേരുന്ന ഈ പായസം വളരെ രുചികരവും ഹെൽത്തിയും ആണ്.
ഓണ സദ്യയിൽ വളരെ പ്രധാനപെട്ട ഒന്നാണ് പായസം. അതീവ രുചികരമായ പായസം ആണ് പഞ്ചധാന്യ പായസം.
അഞ്ച് ധാന്യങ്ങൾ ചേരുന്ന ഈ പായസം വളരെ രുചികരവും ഹെൽത്തിയും ആണ്. ഉപയോഗിക്കുന്ന അഞ്ചു ധാന്യങ്ങൾ ഇവയൊക്കെ ആണ്. കടല പരിപ്പ്, ചെറുപയർ, മില്ലറ്റ്, ചൗഅരി, നുറുക്ക് ഗോതമ്പ് എന്നിവ.
വേണ്ട ചേരുവകൾ...
കടല പരിപ്പ് 250 ഗ്രാം
ചെറുപയർ 250 ഗ്രാം
മില്ലറ്റ് - 250 ഗ്രാം
ചൗ അരി 250 ഗ്രാം
നുറുക്ക് ഗോതമ്പ് 200 കപ്പ്
ശർക്കര മുക്കാൽ കിലോ
ഏലക്ക പൊടിച്ചത് 2 സ്പൂൺ
തേങ്ങാ പാൽ രണ്ടാം പാൽ 4 ഗ്ലാസ്
ഒന്നാം പാൽ 4 ഗ്ലാസ്
നെയ്യ് 2 സ്പൂൺ
ബദാം 100 ഗ്രാം
മുന്തിരി 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ധാന്യങ്ങൾ എല്ലാം നന്നായി കഴുകി കുതിരാൻ ആയി ഒരു മണിക്കൂർ വയ്ക്കുക. ശേഷം കുക്കറിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച്, ധാന്യങ്ങൾ എല്ലാം ചേർത്ത് നന്നായി വേകിക്കുക.നന്നായി വെന്തു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിൽ ശർക്കരയും, കുറച്ചു വെള്ളവും ഒഴിച്ച് ഉരുക്കി അരിച്ചു എടുക്കുക. വേകിച്ചു വച്ചിട്ടുള്ള ധാന്യങ്ങൾ ശർക്കരപാനിയിൽ ഒഴിച്ച് നന്നായി വേകിച്ചു, അതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിച്ച് കുറുക്കി, ഒപ്പം ഏലക്ക പൊടിയും, നെയ്യും ചേർത്ത് വീണ്ടും കുറുക്കി എടുക്കുക. ശേഷം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് ബദാം നീളത്തിൽ അരിഞ്ഞതും, മുന്തിരിയും ചേർത്ത് വറുത്തു പായസത്തിൽ ചേർക്കാവുന്നതാണ്.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ