'ഓം ശാന്തി ഓം'; ലോക കേക്ക് മത്സരത്തില്‍ തിളങ്ങി ഷാറൂഖ്-ദീപിക കേക്ക്
ഓം ശാന്തി ഓശാനയില്‍ നിന്നുള്ള ഇരുവരുടെയും ഏറെ പ്രശസ്തമായ പോസ് കേക്ക് രൂപത്തില്‍ തയ്യാറാക്കിയാണ് ഒരാള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണ് ഈ കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ദീപികാ പദുക്കോണും ജോഡികളായി എത്തിയ 'ഓം ശാന്തി ഓം' സിനിമ ഓര്‍മ്മയില്ലേ? സിനിമയിറങ്ങി ഏകദേശം 15 വര്‍ഷത്തോളമായെങ്കിലും ഇന്നും അതിലെ കഥാപാത്രങ്ങളോടുള്ള ആരാധന പലര്‍ക്കും അവസാനിച്ചിട്ടില്ല. അതിന്‍റെ ഒരു തെളിവാണ് ലോക കേക്ക് മത്സരത്തില്‍ കണ്ടത്.
ഓം ശാന്തി ഓശാനയില്‍ നിന്നുള്ള ഇരുവരുടെയും ഏറെ പ്രശസ്തമായ പോസ് കേക്ക് രൂപത്തില്‍ തയ്യാറാക്കിയാണ് ഒരാള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണ് ഈ കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ബേക്കറായ ടിന സ്‌കോട്ട് പരാഷര്‍ ആണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് ടിന ഈ കേക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് ട്വിറ്ററിലെ ഷാറൂഖ് ഖാന്റെ ഫാന്‍ പേജില്‍ പറയുന്നത്. കേക്കിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ടിന തന്നെ കേക്കിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ബോളിവുഡ് താരം കത്രീന കൈഫിന്റെ രൂപത്തിലുള്ള കേക്കും മത്സരത്തില്‍ ഉണ്ടായിരുന്നു.
അതേസമയം, ഭക്ഷണ വിഭവങ്ങളില്‍ നടത്തുന്ന ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അവയില്‍ കേക്കില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണങ്ങളാണ് നേടാറുള്ളത്. അത്തരത്തില്‍ കേക്കില്‍ പല രൂപങ്ങള്‍ തയ്യാറാക്കുന്നതും മറ്റും നാം കണ്ടിട്ടുള്ളതാണ്. അത്തരമൊരു കേക്ക് പരീക്ഷണത്തിന്‍റെ വീഡിയോ അടുത്തിടെ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ തയ്യാറാക്കിയ ഒരു കേക്കിന്‍റെ വീഡിയോ ആണ് വൈറലായത്. പുറം ഭാഗത്ത് പച്ചയും അകത്ത് മഞ്ഞ നിറത്തിലുമാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഫുഡ് ബ്‌ളോഗറായ ആന്‍ഡ്രി സാര്‍വോണോ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ടാല്‍ ഡിഷ് വാഷ് സ്പോഞ്ചായി തോന്നുമെങ്കിലും കഴിക്കാന്‍ നല്ല രുചിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അതിനിടെ ഉരുളക്കിഴങ്ങിന്‍റെ രൂപത്തില്‍ ചെയ്ത ഒരു കേക്കിന്‍റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഓസ്ട്രേലിയയില്‍ നിന്നും നിക്കോള സാലിനസ് ആണ് തന്‍റെ ഈ കേക്ക് പരീക്ഷണത്തിന്‍റെ ചിത്രങ്ങള്‍ ഫേസ് ബുക്കിലൂടെ പങ്കുവച്ചത്. കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഉരുളക്കിഴങ്ങ് ആണെന്നേ പറയൂ എന്നാണ് പോസ്റ്റ് കണ്ട ആളുകളുടെ അഭിപ്രായം.