ശതകോടീശ്വരനായ ശ്രീധര്‍ വെമ്പുവിന്‍റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞി; കാരണം ഇതാണ്...

ഈ രോഗം ബാധിച്ച നിരവധി പേര്‍ ഇതോടെ ശ്രീധര്‍ വെമ്പുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുകയും ചെയ്തു. ഈ ഡയറ്റ് പറഞ്ഞു തന്നതിന് പലരും നന്ദി പറയുകയും ചെയ്തു.

Old rice that has become medicine for disease tweet by Sridhar Vembu azn

തന്‍റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയാണെന്ന് വെളുപ്പെടുത്തി ആഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു. തന്‍റെ രോഗവുമായി ബന്ധപ്പെട്ട ഡയറ്റിന്‍റെ ഭാഗമായാണ് പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും തഞ്ചാവൂര്‍ സ്വദേശിയായ ശ്രീധര്‍ വെമ്പു പറഞ്ഞു. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം' എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ  ഭേദപ്പെട്ടെന്നും ശ്രീധര്‍ വെമ്പു ട്വിറ്ററില്‍ കുറിച്ചു. 'ഏതാനും വര്‍ഷമായി പഴങ്കഞ്ഞി എന്റെ പ്രഭാതഭക്ഷണമാണ്. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചിലരെ സഹായിച്ചേക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്'- ശ്രീധര്‍ വെമ്പു ട്വീറ്റില്‍ പറയുന്നു.

 

 

 

 

ഈ രോഗം ബാധിച്ച നിരവധി പേര്‍ ഇതോടെ ശ്രീധര്‍ വെമ്പുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുകയും ചെയ്തു. ഈ ഡയറ്റ് പറഞ്ഞു തന്നതിന് പലരും നന്ദി പറയുകയും ചെയ്തു. ചിലര്‍ കമന്‍റ് ബോക്സില്‍ പഴങ്കഞ്ഞി റെസിപ്പികള്‍ ആവശ്യപ്പെട്ടു. അവര്‍ക്കായി വീഡിയോ ദൃശ്യങ്ങള്‍ ചിലര്‍ പങ്കുവയ്ക്കുകയും ചെയ്തു. 

കുടല്‍ ഭാഗത്തുണ്ടാവുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം മൂലം ചിലര്‍ക്ക് വയറുവേദന, ആലസ്യം, മലബന്ധം, വയറിളക്കം, ടെന്‍ഷന്‍, ദേഷ്യം, സമ്മര്‍ദം,  തുടങ്ങിയവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios