ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഈ നാല് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്സുകള്‍.

Nuts That Are A Must For Healthy And Glowing Skin azn

ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്സുകള്‍. വിറ്റാമിനുകളുടെ കലവറയാണ് നട്സ്. 

 ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെ പരിചയപ്പെടാം... 

ഒന്ന്...

വാള്‍നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മ്മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒമേഗ 3 ഫാറ്റി ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ആസിഡും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയതാണ് ബദാം. ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ആരോഗ്യമുള്ള ചര്‍മ്മം നല്‍കും.  

മൂന്ന്...

കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലേനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

നാല്...

പിസ്തയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പിസ്തയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: വരണ്ട തലമുടിയാണോ? പരീക്ഷിക്കാം ഈ മൂന്ന് ഹെയര്‍ പാക്കുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios