പുരുഷന്മാര്‍ അറിയാന്‍; ദിവസവും അല്‍പം നട്ട്‌സ് കഴിക്കൂ, ഗുണമുണ്ട്...
നാൽപത് വയസ് വരെയുള്ള പുരുഷന്മാരില്‍ സാധാരണഗതിയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് ലൈംഗികാരോഗ്യത്തിന്റെ കാര്യത്തിലും നാല്‍പത് വരെയുള്ള കാലഘട്ടം പുരുഷന് സുരക്ഷിതം തന്നെയാണ്. എന്നാല്‍ നാല്‍പത് കടന്നാല്‍ ക്രമേണ, പല പ്രശ്‌നങ്ങളും വന്നേക്കാം. നിര്‍ബന്ധമായും ആരോഗ്യപ്രശ്‌നങ്ങള്‍ വരുമെന്നല്ല, മറിച്ച് ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്
നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനമാണ്. പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷദിനം ആഘോഷിച്ചുവരുന്നത്.
നമുക്കറിയാം, 40 വയസ് വരെയുള്ള പുരുഷന്മാരില്‍ സാധാരണഗതിയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് ലൈംഗികാരോഗ്യത്തിന്റെ കാര്യത്തിലും നാല്‍പത് വരെയുള്ള കാലഘട്ടം പുരുഷന് സുരക്ഷിതം തന്നെയാണ്.
എന്നാല്‍ നാല്‍പത് കടന്നാല്‍ ക്രമേണ, പല പ്രശ്‌നങ്ങളും വന്നേക്കാം. നിര്‍ബന്ധമായും ആരോഗ്യപ്രശ്‌നങ്ങള്‍ വരുമെന്നല്ല, മറിച്ച് ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ത്തന്നെ ഏറെയും പരാതികളുണ്ടാവുക ലൈംഗിക ജീവിതത്തെ ചൊല്ലിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ലൈംഗികാരോഗ്യം തുടര്‍ന്നും നല്ലരീതിയില്‍ നിലനിര്‍ത്താന്‍ നട്ട്‌സ് കഴിക്കുന്നത് പുരുഷന്മാരെ സഹായിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 'ന്യൂട്രിയന്റ്‌സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനം വന്നത്.
60 ഗ്രാം നട്ടസ്, പ്രധാനമായും വാള്‍നട്ട്‌സ്, ഹേസില്‍നട്ട്‌സ്, ബദാം എന്നിവ- ദിവസവും കഴിക്കുന്നത് ലൈംഗിക ഉത്തേജനത്തിനും ഊര്‍ജ്ജത്തിനും ആസ്വാദ്യകരമായ രതിമൂര്‍ച്ഛയ്ക്കുമെല്ലാം സഹായിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. 14 ആഴ്ചയോളം നീണ്ടുനിന്ന പഠനമാണത്രേ ഈ നിഗമനത്തിലെത്താനായി ഗവേഷകര്‍ നടത്തിയത്. ഒടുവില്‍ നട്ട്‌സ് കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ചെറിയ പരിധി വരെയെങ്കിലും ജൈവികമായ പരിഹാരം കണ്ടെത്തിനല്‍കുമെന്ന ഫലത്തില്‍ ഇവര്‍ എത്തുകയായിരുന്നു.