നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്ന നട്സും ഡ്രൈ ഫ്രൂട്ട്സും
നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്ന നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം.
ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഗുണം ചെയ്യും. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്ന നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം.
1. ബദാം
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയതാണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തില്‍ നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും.
2. ഉണക്ക അത്തിപ്പഴം
ഉണക്ക അത്തിപ്പഴത്തില്‍ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ശരീരത്തില്‍ നല്ല കൊളസ്ട്രോൾ കൂടാന്‍ ഗുണം ചെയ്യും.
3. നിലക്കടല
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും നല്ലതാണ്.
4. അണ്ടിപ്പരിപ്പ്
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളതിനാല്‍ അണ്ടിപ്പരിപ്പും നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഗുണം ചെയ്യും.
5. പിസ്ത
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പിസ്തയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.
6. വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍