മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഈ ഒരൊറ്റ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി!
വിറ്റാമിൻ സി, ഇ എന്നിവ പോലുള്ള ചില വിറ്റാമിനുകൾക്ക് ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചര്‍മ്മത്തിലെ കേടുപാടുകൾ കുറയ്ക്കാനും കൂടുതൽ യുവത്വത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
പ്രായമാകുമ്പോൾ, നമ്മുടെ ശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ ലഭിക്കുന്നത് മുഖത്ത് നിന്നാകാം. ചുളിവുകള്‍, വളയങ്ങള്‍ കറുത്ത പാടുകള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ മാറ്റങ്ങള്‍ മുഖത്ത് കാണപ്പെടാം. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാന്‍ വിറ്റാമിനുകള്‍ ആവശ്യമാണ്. ആവശ്യമായ വിറ്റാമിനുകളുടെ മതിയായ അളവ് നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
അത്തരത്തില്‍ ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യുന്നതാണ് വിറ്റാമിനുകള്‍. വിറ്റാമിൻ സി, ഇ എന്നിവ പോലുള്ള ചില വിറ്റാമിനുകൾക്ക് ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചര്‍മ്മത്തിലെ കേടുപാടുകൾ കുറയ്ക്കാനും കൂടുതൽ യുവത്വത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ഇത്തരത്തില്‍ പ്രായമാകുന്നതിന്‍റെ സൂചനകളെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. പ്രായമാകുന്നതിന്‍റെ പ്രക്രിയയെ മന്ദഗതിയിലാക്കാൻ വിറ്റാമിന്‍ ഇ സഹായിക്കുമെന്നും അഞ്ജലി മുഖര്‍ജി പോസ്റ്റില്‍ പറയുന്നു. ഇതിനായി നട്സുകള്‍, വിത്തുകള്‍, സോയാബീൻ, ബദാം ഓയിൽ, സോയാബീൻ ഓയിൽ തുടങ്ങിയ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാമെന്നും അവര്‍ പറയുന്നു. വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റമിൻ ഇ ക്യാപ്സ്യൂളും ഇവയുടെ എണ്ണയും വിപണിയില്‍ ലഭ്യമാണ്.
വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
നിലക്കടലയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഒരു പോലെ ഗുണം ചെയ്യും.
മൂന്ന്...
സൂര്യകാന്തി വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്...
ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുഖം സുന്ദരമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം...