നൂറ് ഗ്രാം തക്കാളിയില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ?
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ തുടങ്ങിയവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ തുടങ്ങിയവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
നൂറ് ഗ്രാം തക്കാളിയില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...
കലോറി: ഏകദേശം 22 കലോറി
കാർബോഹൈഡ്രേറ്റ്സ്: ഏകദേശം 4.8 ഗ്രാം
പഞ്ചസാര: ഏകദേശം 3.2 ഗ്രാം
പ്രോട്ടീൻ: 1.1 ഗ്രാം
കൊഴുപ്പ്: 0.2 ഗ്രാം
നാരുകൾ: 1.5 ഗ്രാം
അറിയാം തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍...
ഒന്ന്...
ഹൃദയാരോഗ്യത്തിനായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ആണ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്.
രണ്ട്...
വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. പ്രോസ്റ്റേറ്റ് ക്യാൻസറിലെ ട്യൂമർ വികസനം തടയുന്നതിന് ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ കഴിക്കുന്നത് സഹായകമാണെന്ന് മോളിക്യുലാർ ക്യാൻസർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മൂന്ന്...
ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.
നാല്...
ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
അഞ്ച്....
ഒരു കപ്പ് ചെറിയ തക്കാളിയിൽ ഏകദേശം 2 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും തക്കാളി കഴിക്കാം.
ആറ്...
തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ധാരാളമുള്ള തക്കാളി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഏഴ്...
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: കടലമാവില്‍ മഞ്ഞള്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; അറിയാം ഈ ഗുണങ്ങള്‍...