ചീര മാത്രമല്ല, അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

പലപ്പോഴും ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടമായി കാണുന്നത് ചീരയെ ആണ്. എന്നാല്‍ ചീര മാത്രമല്ല, ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. 

Not just spinach these foods can also boost iron levels in body

ശരീരത്തിൽ അയേണിന്‍റെ അഥവാ ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന പ്രോട്ടീനായ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണവും തളര്‍ച്ചയും വിളറിയ ചര്‍മ്മവുമൊക്കെ ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ ആണ്. 

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിനുള്ള പ്രതിവിധി.  പലപ്പോഴും ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടമായി കാണുന്നത് ചീരയെ ആണ്. എന്നാല്‍ ചീര മാത്രമല്ല, ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്ന അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ഉലുവയില

ഉലുവയിലയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. കൂടാതെ കാത്സ്യവും മഗ്നീഷ്യവും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയതാണ് ഉലുവയില. 

2. ശര്‍ക്കര 

ഇരുമ്പിന്‍റെ മികച്ച് ഉറവിടമാണ് ശര്‍ക്കര. അതിനാല്‍ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.  പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവയും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാത്സ്യം അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ശര്‍ക്കര രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

3. ഈന്തപ്പഴം

ഈന്തപ്പഴത്തിലും അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.  ഫൈബറിനാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം. 

4. റെഡ് മീറ്റ് 

റെഡ് മീറ്റിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. 

5. പയറുവര്‍ഗങ്ങള്‍ 

പയറുവര്‍ഗങ്ങളും ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.  പയറുവര്‍ഗങ്ങളില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. 

6. നട്സ് 

നിലക്കടല പോലെയുള്ള നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പഴങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios