പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരാണോ? കാത്സ്യം ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയും പാലുൽപ്പന്നങ്ങളെയുമാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്.

non dairy Calcium Rich Foods that help build strong bones

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ അനിവാര്യമായ ഒരു ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും. ഇതുമൂലം മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാകാം.  നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയും പാലുൽപ്പന്നങ്ങളെയുമാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. 

അത്തരത്തില്‍ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

സാല്‍മണ്‍ ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഉണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

രണ്ട്... 

ബദാം ആണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യത്തിന് പുറമേ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ബദാമില്‍ ഉള്‍പ്പെടുന്നു.

മൂന്ന്... 

ചിയാ സീഡാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഇവയില്‍ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

നാല്... 

ബ്രൊക്കോളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബ്രൊക്കോളിയില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. ഒരു ഓറഞ്ചില്‍ നിന്ന് 65  മില്ലി ഗ്രാം കാത്സ്യം ലഭിക്കും. കൂടാതെ വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്... 

സൂര്യകാന്തി വിത്തുകളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സൂര്യകാന്തി വിത്തില്‍ 78 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

ഏഴ്... 

ഈന്തപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രോട്ടീനും ഫാറ്റും മാത്രമല്ല, അറിയാം മുട്ടയിലുള്ള മറ്റ് പോഷകങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios