National Peanut Day 2023 : നിലക്കടല കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

 നാരുകളും പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. വിശപ്പിനെ അകറ്റി നിർത്താൻ കഴിയുന്ന മികച്ചൊരു ലഘുഭക്ഷണമാണിത്. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
 

national peanut day 2023 know the benefits of eating peanut daily-rse-

എല്ലാ വർഷവും സെപ്തംബർ 13 ന് ദേശീയ നിലക്കടല ദിനം ( National Peanut Day 2023) ആചരിക്കുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയ നട്സാണ് നിലക്കടല. നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ മാത്രമല്ല, നിലക്കടല മറ്റ് അവശ്യ പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. 

ബയോട്ടിൻ, കോപ്പർ, ഫോളേറ്റ്, വിറ്റാമിൻ ഇ, മാംഗനീസ്, തയാമിൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും നിലക്കടയിലുണ്ട്. നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. നാരുകളും പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. വിശപ്പിനെ അകറ്റി നിർത്താൻ കഴിയുന്ന മികച്ചൊരു ലഘുഭക്ഷണമാണിത്. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും നിലക്കടലയ്ക്ക് കഴിയും. ഹൃദയാരോഗ്യത്തിന് നിലക്കടലയുടെ ഗുണങ്ങളും ഹൃദ്രോഗസാധ്യത എങ്ങനെ കുറയ്ക്കാമെന്നും വിവിധ പഠനങ്ങൾ എടുത്തുകാണിക്കുന്നു. മിതമായ അളവിൽ കഴിച്ചാൽ ഉയർന്ന കൊഴുപ്പ് ഉണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ നിലക്കടല സഹായിക്കും. 

കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണൽ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് നിലക്കടല കുട്ടികൾക്ക് പൊടിച്ചോ പീനട്ട് ബട്ടറായോ നൽകുന്നത് അലർജി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പറയുന്നു. 

ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.  ചർമ്മത്തിൻറെ ആരോഗ്യത്തിനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക. 

ബ്ലഡ് കാൻസർ ; അറിയാം പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios