National Ice Cream Day 2022 : ഈ ഐസ്ക്രീം ദിനത്തിൽ കിടിലനൊരു വാനില ഐസ്ക്രീം തയ്യാറാക്കിയാലോ?
ഇന്ന് ഐസ്ക്രീം ദിനം കൂടിയാണല്ലോ. ഈ ഐസ്ക്രീം ദിനത്തിൽ വീട്ടിൽ തന്നെ കിടിലൻ വാനില ഐസ്ക്രീം തയ്യാറാക്കാം..
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വിവിധ ഫ്ലേവറിലുള്ള ഐസ്ക്രീമുകളുണ്ട്. ഐസ്ക്രീം എന്ന് കേട്ടാൽ പലരുടെയും മനസിൽ ആദ്യം വരുന്നത് വാനില ഐസ്ക്രീം തന്നെയാകും. ഇന്ന് ഐസ്ക്രീം ദിനം കൂടിയാണല്ലോ. ഈ ഐസ്ക്രീം ദിനത്തിൽ വീട്ടിൽ തന്നെ കിടിലൻ വാനില ഐസ്ക്രീം തയ്യാറാക്കാം..
വേണ്ട ചേരുവകൾ...
തണുത്ത പാൽ അര കപ്പ്
വിപ്പിംഗ് ക്രീം പൗഡർ 40 ഗ്രാം
വാനില എസ്സെൻസ് 1 ടീസ്പൂൺ
ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ചേരുവകളും നന്നായി ബീറ്റർ കൊണ്ട് അടിച്ചു വിപ്പിംഗ് ക്രീം ഉണ്ടാക്കുക. ശേഷം സെറ്റാകാൻ കുറച്ച് നേരം ഫ്രിഡ്ജിൽ വയ്ക്കുക.
മറ്റ് ചേരുവകൾ...
ഫ്രഷ് ക്രീം 100 ഗ്രാം
പഞ്ചസാര അര കപ്പ്
ജലാറ്റിൻ പൗഡർ അര ടീസ്പൂൺ
പാൽ ഒന്നര ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം...
ജലാറ്റിൻ പൗഡർ ഒന്നര ടേബിൾസ്പൂൺ പാലിൽ കലർത്തി 15 മിനിറ്റ് വയ്ക്കുക. അപ്പോഴേക്കും ജലാറ്റിൻ നന്നായി കുതിർന്നു വരും. ഇനി ചെറിയ പാനിൽ പഞ്ചസാരയും ഫ്രഷ് ക്രീമും ചൂടാക്കുക. വളരെ ചെറിയ തീയേ പാടുള്ളു. തിളപ്പിക്കരുത്. തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ജലാറ്റിൻ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ശേഷം ഇത് ഫ്രീസറിൽ തണുപ്പിക്കാൻ വയ്ക്കുക. അഞ്ച് മണിക്കൂർ കഴിയുമ്പോൾ ഐസ്ക്രീം തയ്യാർ...
തയ്യാറാക്കിയത്:
നീനു സാംസൺ
Read more ഐസ്ക്രീം പ്രിയരേ, ഇന്ന് ദേശീയ ഐസ്ക്രീം ദിനമാണേ, ഈ ദിനത്തിന്റെ പ്രധാന്യം