കൂൺ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ
കൂണിൽ പ്രധാനപ്പെട്ട രണ്ട് ആൻ്റിഓക്‌സിഡൻ്റുകളായ എർഗോത്തിയോണിൻ, ഗ്ലൂട്ടാത്തയോൺ എന്നിവ അടങ്ങിയിരിക്കുന്നു. പ്രഭാത ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ആ ദിവസം കൂടുതൽ ഊർജം നിലനിർത്താൻ സഹായിക്കും. ഓംലെറ്റിലെ ഉപ്പുമാവിലോ എല്ലാ കൂൺ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.
രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് കൂൺ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടർ കൂൺ ആണ്. കലോറി കുറഞ്ഞതും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങളാണ് നൽകുക.
കൂൺ കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുമെന്ന് യുഎസിലെ പെൻ സ്റ്റേറ്റ് സെൻ്റർ ഫോർ പ്ലാൻ്റ് ആൻഡ് മഷ്റൂം പ്രൊഡക്ട്സ് ഫോർ ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
കൂണിൽ പ്രധാനപ്പെട്ട രണ്ട് ആൻ്റിഓക്‌സിഡൻ്റുകളായ എർഗോത്തിയോണിൻ, ഗ്ലൂട്ടാത്തയോൺ എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ലളിതവും രുചികരവുമാണ്. പ്രഭാത ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ആ ദിവസം കൂടുതൽ ഊർജം നിലനിർത്താൻ സഹായിക്കും. ഓംലെറ്റിലെ ഉപ്പുമാവിലോ എല്ലാ കൂൺ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.
ഉച്ചഭക്ഷണത്തിൽ ആണെങ്കിൽ ബിരിയാണിയിലും ഫ്രെെഡ് റെെസിനുമെല്ലാം ചേർക്കാവുന്നതാണ്. കൂൺ കൊണ്ട് രുചികരമായ കൂറുമ കറിയും എളുപ്പം തയ്യാറാക്കാവുന്നതാണ്. സെലിനിയം, എർഗോത്തിയോണിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കൂൺ. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും രോഗപ്രതിരോധ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
തലച്ചോറിൻ്റെയും എല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്. അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻസ് പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്.
കോംഗോയിൽ അജ്ഞാത രോഗം പടരുന്നു, മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും