മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഗുജറാത്തി പലഹാരം ഇതാണ്
മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ലഘുഭക്ഷണം പങ്കി (Panki) എന്ന ഗുജറാത്തി വിഭവമാണെന്ന് നിത അംബാനി പറയുന്നു. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒയും വൈസ് ചെയർമാനുമായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെ വിവാഹം ജൂലൈ 12ന് നടക്കും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് വിവാഹം. 14 നടക്കുന്ന വിവാഹവിരുന്നോടെ ആഘോഷങ്ങൾ അവസാനിക്കും.
ഈ വിവാഹത്തിരക്കിനിടയിലും ക്യത്യമായി ഭക്ഷണക്രമം പിന്തുടരുന്ന ആളാണ് മുകേഷ് അംബാനി. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മുകേഷ് അംബാനി കഴിക്കാറുള്ളതെന്ന് ഭാര്യ നിത അംബാനി പറയുന്നു. കർശനമായ സസ്യാഹാരിയായ മുകേഷ് അംബാനി ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ച് വരുന്നു. മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ലഘുഭക്ഷണം Panki പങ്കി എന്ന ഗുജറാത്തി വിഭവമാണെന്ന് നിത അംബാനി പറയുന്നു.
അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്. വാഴയിലയിൽ പൊതിഞ്ഞ് ഉലുവയും മഞ്ഞളും ചേർത്തുള്ള ഈ ഭക്ഷണം ആരോഗ്യകരമാണ്. അച്ചാറിനൊപ്പമോ ചട്ണിക്കൊപ്പമോ കഴിക്കാവുന്നതാണ്. മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട വിഭവമായ പങ്കി തയ്യാറാക്കുന്നതെന്ന് എങ്ങനെയെന്ന് നോക്കാം.
പങ്കി തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം അതിലേക്ക് കാൽക്കപ്പ് തെെര് ചേർക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ശേഷം അരിപ്പൊടിയിലേക്ക് ഇടുക. ശേഷം കുറച്ച് മലിയില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അൽപം വെള്ളം ഒഴിച്ച ശേഷം ദോശ മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ എണ്ണ ചേർത്ത് മിക്സ് ചെയ്ത് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം കാൽ ടീസ്പൂൺ സോഡ പൊടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം വാഴയില ചെറുതായി മുറിച്ചെടുക്കുക. ശേഷം വാഴയിലയിലേക്ക് എണ്ണ പുരട്ടുക. ശേഷം മാവ് ഇലയുടെ മുകളിലേക്ക് ഒഴിക്കുക. ശേഷം ഒഴിച്ച മാവിന് മുകളിലേക്ക് എണ്ണ പുരട്ടിയ ഒരു ചെറിയ കഷ്ണം വാഴയില മുറിച്ച് ഒഴിച്ച മാവിന് മുകളിൽ വയ്ക്കുക. ശേഷം അപ്പുറത്തേ വശത്തേയ്ക്ക് തിരിച്ചിടുക. നന്നായി വെന്ത് കഴിഞ്ഞാൽ ഇല മാറ്റുക. ശേഷം ചമ്മന്തിയ്ക്കൊപ്പം കഴിക്കാം.
ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?