ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിക്കാം റാഡിഷ്; അറിയാം മറ്റ് ഗുണങ്ങള്‍...
വെള്ള, പിങ്ക്, വയലറ്റ്, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്. കലോറി തീരെ കുറവുള്ള റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്.
തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അതിന്‍റെ ഫലമായി നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.
ഇത്തരത്തില്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് റാഡിഷ്. വെള്ള, പിങ്ക്, വയലറ്റ്, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്. കലോറി കുറഞ്ഞ റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്.
അറിയാം റാഡിഷിന്‍റെ ആരോഗ്യ ഗുണങ്ങള്‍...
ഒന്ന്...
ഫൈബര്‍ അഥവാ നാരുകളാല്‍ സമ്പന്നമാണ് റാഡിഷ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവ കരളിനെയും പിത്താശയത്തെയും സംരക്ഷിക്കുന്നു.
രണ്ട്...
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
മൂന്ന്...
ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്.
നാല്...
വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയുടെ കലവറയാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അഞ്ച്...
പിങ്ക്- വയലറ്റ് റാഡിഷിലാണ് പോഷകങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്നത്. വിറ്റാമിനുകളായ ഇ, എ, സി, ബി6, കെ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫൈബര്‍, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, കാത്സ്യം, അയേണ്‍, മാംഗനീസ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Also Read: ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവാണോ? കഴിക്കാം ഈ മൂന്ന് പച്ചക്കറികള്‍...