മാമ്പഴ രുചിയിലൊരു നാടൻ പലഹാരം; ഈസി റെസിപ്പി
മാമ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാമ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? മധുരം ഒട്ടും ചേർക്കാത്തതിനാൽ എല്ലാവർക്കും കഴിക്കുകയും ചെയ്യാം.
വേണ്ട ചേരുവകൾ
ഗോതമ്പു പൊടി - 2 കപ്പ്
ഉപ്പ് - 2 നുള്ള്
തേങ്ങ ചിരകിയത് - 1 കപ്പ്
ഏലയ്ക്കാപൊടി - 1 ടീസ്പൂൺ
നെയ്യ് - 1 ടേബിൾസ്പൂൺ
മാമ്പഴ പൾപ്പ് - 2 മാമ്പഴത്തിന്റെ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും യോജിപ്പിച്ച് ചപ്പാത്തി മാവിനേക്കാളും അൽപം അയഞ്ഞ ഒരു പരുവത്തിൽ കുഴച്ചെടുക്കണം. ഇനി കുറേശ്ശെ എടുത്ത് ഉരുളകളാക്കി പീച്ചാംപിടിയുടെ ആക്യതിയിലാക്കി എടുത്ത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുത്താൽ മാമ്പഴ പിടി തയ്യാറായി കഴിഞ്ഞു.
Also read: ചോറിനൊപ്പം കഴിക്കാം നല്ല രുചിയൂറും മീന്‍ അച്ചാര്‍; റെസിപ്പി