മാങ്ങ കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

അധികം പുളിയില്ലാത്ത മാങ്ങ കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

mango chutney recipe you can try

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

mango chutney recipe you can try

 

അധികം പുളിയില്ലാത്ത മാങ്ങ കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മാങ്ങ -1 കപ്പ് 
ചുവന്ന മുളക് -5 എണ്ണം 
കറിവേപ്പില -1 തണ്ട് 
ഇഞ്ചി -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
തേങ്ങ - 1/2 കപ്പ് 
എണ്ണ -1 സ്പൂൺ 
കടുക് -1 സ്പൂൺ 
കറിവേപ്പില  -1 തണ്ട്

തയ്യാറാക്കുന്ന വിധം 

അധികം പുളിയില്ലാത്ത പഴുത്ത മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സിയുടെ ജാറിൽ ഇടാം. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു തേങ്ങയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി അതിലേയ്ക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും എണ്ണയിൽ നന്നായിട്ട് താളിച്ച് ഒഴിച്ചു കൊടുത്താൽ മതി മാങ്ങ ചമ്മന്തി റെഡി. 

youtubevideo

Also read: പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios