കൊടും തണുപ്പില്‍ നൂഡില്‍സ് കഴിക്കാന്‍ പോയാല്‍ ഇങ്ങനെയുണ്ടാകും; വൈറലായി വീഡിയോ
തണുത്തുറഞ്ഞ പ്രദേശത്തു നിന്നു കൊണ്ട് ഒരാള്‍ നൂഡില്‍സ് കഴിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതിശൈത്യത്തിന്റെ പിടിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ. ശൈത്യം കനക്കുമ്പോൾ ജലാശയങ്ങള്‍ മുതല്‍ കയ്യില്‍ ഇരിക്കുന്ന ഭക്ഷണം വരെ തണുത്തുറയാറുണ്ട്. ഇത്തരത്തിലുള്ള പലതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുമുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ തണുത്തുറഞ്ഞ പ്രദേശത്തു നിന്നു കൊണ്ട് ഒരാള്‍ നൂഡില്‍സ് കഴിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയ്യില്‍ ഒരു പാത്രത്തില്‍ നൂഡില്‍സുമായി നില്‍ക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. യുവാവിന്‍റെ തലമുടിയിലും കൺപീലികളിലും വരെ മഞ്ഞുറഞ്ഞ് നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
യുവാവ് കയ്യിലെ പ്ലേറ്റിലുള്ള നൂഡില്‍സ് കഴിക്കാന്‍ നോക്കുമ്പോഴേയ്ക്കും സ്പൂണ്‍ ഉള്‍പ്പെടെ നൂഡില്‍സ് തണുത്തുറഞ്ഞ് നില്‍ക്കുകയാണ്. അന്തരീക്ഷത്തില്‍ മഞ്ഞുറഞ്ഞ് നില്‍ക്കുന്ന നൂഡില്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 41.2 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പലരും ഞെട്ടലിന്‍റെ ഈമോജിയാണ് പങ്കുവച്ചത്. മനോഹരമായ വീഡിയോ എന്നും ചിലര്‍ കമന്‍റ് ചെയ്തു.
അതേസമയം, തണുത്തുറഞ്ഞ നദിയിൽ രൂപപ്പെട്ട മഞ്ഞുപാളിയുടെ രൂപത്തിന്‍റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചൈനയിലെ ഒരു തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേർത്ത മഞ്ഞുപാളി പൂവിന്റെ രൂപത്തിലാണ് കാണപ്പെട്ടത്. തടാകത്തിന്‍റെ ഒരു വശം ഐസിനാല്‍ തണുത്തുറഞ്ഞു മൂടി കിടക്കുകയാണ്. സൂര്യപ്രകാശം അവിടേയ്ക്ക് പതിക്കുമ്പോള്‍ വലിയ ഒരു പൂവിന്‍റെ രൂപമായി മഞ്ഞ് മൂടിയ ഭാഗം മാറുകയായിരുന്നു.വടക്കുകിഴക്കൻ ചൈനയിലെ സോങ്ഹുവാ നദിയിലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് ദൃശ്യമായത്. നോർവെയുടെ മുൻ നയതന്ത്ര പ്രതിനിധിയായ എറിക് സോൽഹീം ആണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ ചിത്രം ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് പലരുടെയും അഭിപ്രായം.
Also Read: 'ഇതിലും വിലകുറഞ്ഞ വേറൊരു ട്രെഡ്മിൽ ലോകത്തില്ല'; വൈറലായി വീഡിയോ