ബിരിയാണി ഓര്‍ഡര്‍ അനുഭവം പങ്കുവച്ച് ട്വീറ്റ് ; കമന്‍റ് ബോക്സ് നിറഞ്ഞ് ഫുഡ് ഓര്‍ഡര്‍ അനുഭവങ്ങള്‍
ഭക്ഷണപ്രേമികളാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തന്നെ അധികവും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന സംഭവവികാസങ്ങളെ കുറിച്ചറിയാനും ഇതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമാണ്. അത്തരത്തില്‍ ട്വിറ്ററില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു സരസമായ ചര്‍ച്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മിക്ക ദിവസങ്ങളിലും എന്തെങ്കിലുമൊരു വിഷയം ചൂടൻ ചര്‍ച്ചകള്‍ സൃഷ്ടിക്കാറുണ്ട്. ഗൗരവമുള്ള വിഷയങ്ങള്‍ മാത്രമല്ല, സരസമായ കാര്യങ്ങളും ഇത്തരത്തില്‍ ചര്‍ച്ചകളായി വരാറുണ്ട്. ഇത്തരത്തില്‍ ലളിതമായ ചര്‍ച്ചകള്‍ക്ക് പലപ്പോഴും കാരണമാകാറ്, ഭക്ഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളോ വാര്‍ത്തകളോ ആയിരിക്കും.
ഭക്ഷണപ്രേമികളാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തന്നെ അധികവും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന സംഭവവികാസങ്ങളെ കുറിച്ചറിയാനും ഇതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമാണ്. അത്തരത്തില്‍ ട്വിറ്ററില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു സരസമായ ചര്‍ച്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഇന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് നഗരകേന്ദ്രങ്ങളില്‍ എല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വളരെ സജീവമാണ്. എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറി ആകുമ്പോള്‍ അതില്‍ പരാതികള്‍ വരാൻ സാധ്യതകളേറെയാണ്. ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ്, വൃത്തി തുടങ്ങി പല കാര്യങ്ങളും ഇത്തരം പരാതികളില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം റെസ്റ്റോറന്‍റുമായാണ് കാര്യമായും ബന്ധപ്പെട്ട് കിടക്കുന്നത്. എന്നാല്‍ ഭക്ഷണം സമയത്തിന് എത്തുന്നില്ലെന്ന പരാതിയാണെങ്കിലോ!
ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നേരിട്ടേക്കാവുന്ന ഏറ്റവും വലിയൊരു പ്രശ്നം തന്നെയാണിത്. ഡെലിവെറി ഏജന്‍റുമാരുടെ നിരുത്തരവാദിത്തപരമായ സമീപനവും, ശക്തമായ ട്രാഫിക്കും, റെസ്റ്റോറന്‍റിലെ തിരക്കുമെല്ലാം ഇതിന് കാരണമാകാം. എന്തായാലും ഇത് വലിയ തലവേദന തന്നെയാണ് ഉപഭോക്താവിന് സമ്മാനിക്കുക.
എന്നാല്‍ ഇവിടെയിതാ ഭക്ഷണം വൈകിയതിന്‍റെ ദുഖമല്ല, മറിച്ച് കിടിലന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് എട്ട് മിനുറ്റിനകം സാധനം കയ്യിലെത്തിയതിന്‍റെ സന്തോഷമാണ് ഒരാള്‍ ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. സൻ ഫ്രാൻസിസ്കോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള അനുഭവവും ബംഗലൂരുവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള അനുഭവവുമാണ് ബംഗാള്‍ സ്വദേശിയായ ഡെബര്‍ഗ്യ ദാസ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
സൻ ഫ്രാൻസിസ്കോയിലാണെങ്കില്‍ വലിയ വില കൊടുത്ത് വാങ്ങിക്കുന്നൊരു സാൻഡ് വിച്ച് എത്താൻ ശരാശരി 55 മിനുറ്റെങ്കിലും എടുക്കുമെന്നും ബംഗലൂരുവില്‍ കുറഞ്ഞ വിലയ്ക്ക് രുചികരമായ ചൂട് ബിരിയാണി എട്ട് മിനുറ്റിനകം കയ്യിലെത്തിയെന്നുമാണ് ഇദ്ദേഹം പറയുന്നത്. ബിരിയാണിയുടെ ഫോട്ടോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ട്വീറ്റിന് താഴെ തങ്ങളുടെ ഓണ്‍ലൈൻ ഫുഡ് ഓര്‍ഡര്‍ അനുഭവങ്ങളുമായി എത്തിയിരിക്കുകയാണ് നിരവധി പേര്‍. എല്ലാ കേസുകളിലും ഇത്രയും വേഗത കൂടിയ ഡെലിവെറി ഉണ്ടാകണമെന്നില്ലെന്നും ഈ കേസില്‍ ഡെലിവെറി ഏജന്‍റ് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും പലരും പറയുന്നു. ഒപ്പം തന്നെ വിദേശരാജ്യങ്ങളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളവര്‍ ഇക്കാര്യങ്ങളും പങ്കുവയ്ക്കുന്നു.
ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി പലപ്പോഴും വലിയ ആശ്വാസം തന്നെയാണ്. നമ്മുടെ മാറിവരുന്ന സംസ്കാരത്തിന്‍റെ ഒരു സൂചന കൂടിയാണ് ഇത്. ഇത്തരത്തില്‍ നമ്മുടെ ദൈനംദിനജീവിതത്തില്‍ ഓണ്‍ലൈൻ ഫുഡ് വലിയൊരു ഭാഗമായി മാറിയിരിക്കുന്നു എന്നുതന്നെയാണ് ഈ ചര്‍ച്ച വ്യക്തമാക്കുന്നത്.
Also Read:- ഓൺലൈനായി ബിരിയാണി ഓർഡർ ചെയ്തു; കിട്ടിയത് കണ്ടോ?