ലൈം സോഡ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഒഴിഞ്ഞ ഗ്ലാസ്; വൈറലായി പോസ്റ്റ്

ഓര്‍ഡര്‍ ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ ഡെലിവറി ബോയ് വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ അത് തുറന്നുനോക്കിയപ്പോള്‍ യുവാവ് ശരിക്കും അമ്പരന്നു.

man orders lime Soda via Swiggy got empty sealed glass

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ വ്യാപകമായ കാലമാണിത്.  തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക്  ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ സഹായകവുമാണ്. ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതി, നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വീട്ടിലെത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. 

അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്വിഗ്ഗിയിൽ നിന്ന് ഒരു ലൈം സോഡ ഓർഡർ ചെയ്ത യുവാവിന്‍റെ അനുഭവമാണിത്. ഓര്‍ഡര്‍ ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ ഡെലിവറി ബോയ് വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ അത് തുറന്നുനോക്കിയപ്പോള്‍ യുവാവ് ശരിക്കും അമ്പരന്നു. വെറും ഒഴിഞ്ഞ ഗ്ലാസ് മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. 

ഒഴിഞ്ഞ ഗ്ലാസിന്‍റെ ചിത്രം യുവാവ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 'എനിക്ക് സീൽ ചെയ്ത ഒഴിഞ്ഞ ഗ്ലാസ് അയച്ചതിന് നന്ദി സ്വിഗ്ഗി. എന്‍റെ നാരങ്ങാ സോഡ അടുത്ത ഓർഡറിൽ ലഭിക്കുമെന്ന് പ്രതീക്ഷീക്കുന്നു'- എന്ന ക്യാപ്ഷനോടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. 

അതേസമയം പ്രതികരണവുമായി സ്വിഗ്ഗി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇത് വിചിത്രമായി തോന്നുന്നു എന്നും നിങ്ങളുടെ ഓർഡർ ഐഡി തരൂ എന്നും ഞങ്ങൾ അത് പരിശോധിക്കാമെന്നുമാണ് സ്വിഗ്ഗി പ്രതികരിച്ചത്. യുവാവിന് റീഫണ്ട് കിട്ടിയതായും പറയുന്നുണ്ട്. എന്നാൽ 120 രൂപ വിലയുള്ള സോഡയ്ക്ക് വെറും 80 രൂപ മാത്രമാണ് റീഫണ്ട് ചെയ്തത് എന്നും യുവാവ് കമന്‍റ് ചെയ്തിട്ടുണ്ട്. 

 

 

 

 

Also read: വണ്ണം കുറയ്ക്കാന്‍ ഒരു പിടി ഞാവൽപ്പഴം മതി, അറിയാം മറ്റ് ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios