ഓർഡർ ചെയ്തത് ചിക്കൻ, കിട്ടിയത് കഴിച്ച് തുപ്പിയ എല്ലുകൾ ഒപ്പം 'കരളലിയിക്കുന്ന' കുറിപ്പും

ഭക്ഷണം ലഭിച്ചില്ലെന്ന് മാത്രമല്ല, ആ ഭക്ഷണം കഴിച്ച് അതിന്റെ എല്ലും ചേർത്ത് അതിനൊപ്പം കുറിപ്പ് കൂടി വച്ച് വീണ്ടും പാക്ക് ചെയ്താണ് ഡെലിവറി ചെയ്തത്...

Man Orders food in online Receives Bones In Box And A Sad Note

സ്വിഗ്ഗിയും സൊമാറ്റോയും പോലുള്ള ഫുഡ് ഡെലിവറി സംവിധാനങ്ങൾ നഗരജീവതം കൂടുതൽ എഴളുപ്പമാക്കിയെന്നതിൽ സംശയമില്ല, നാട്ടുംപുറങ്ങളിലും പ്രാദേശിക ഡെലിവറി സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ ഇതേ ഫുഡ് ഡെലിവറി സംവിധാനങ്ങളെ വിശ്വസിച്ച് ഭക്ഷണം കിട്ടാതിരുന്ന അനുഭവങ്ങളും നിരവധിയാണ്. സമാനമായ സംഭവമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.  ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനത്തെ വിശ്വസിച്ച് പണി കിട്ടിയ അനുഭവം വീഡിയോ സഹിതം വിവരിച്ചിരിക്കുകയാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ്. 

ഡാമിയൻ സാൻഡേഴ്‌സ് ചിക്കൻ കഴിക്കാൻ ആഗ്രഹിച്ച്, ചിക്കൻ വിങ്സ് ഓർഡർ ചെയ്ത് കാത്തിരുന്നു. പാർസൽ വന്നു. സന്തോഷത്തോടെ കഴിക്കാനുള്ള അതിയായ ആഗ്രഹത്തോടെ അത് തുറന്നതും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആകെ ആ പേപ്പർ കവറിനകത്ത് ഉണ്ടായിരുന്നത് ഒരു കത്തും പിന്നെ ചിക്കന്റെ കഴിച്ചിട്ട ബാക്കി എല്ലുകളും മാത്രമായിരുന്നു. ആ കത്താണെങ്കിലും ഇത്തിരി സങ്കടക്കഥയും. 

താൻ കബളിപ്പിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ സഹിതം ഡാമിയൻ ഇസ്റ്റഗ്രാമിൽ പങ്കുവച്ചു. എല്ലുകളും സങ്കടകരമായ കുറിപ്പും മാത്രം ഉള്ള ഒരു ഭക്ഷണ പാത്രത്തിന്റെ വീഡിയോ ആയിരുന്നു അത്. ഭക്ഷണം ലഭിച്ചില്ലെന്ന് മാത്രമല്ല, ആ ഭക്ഷണം കഴിച്ച് അതിന്റെ എല്ലും ചേർത്ത് അതിനൊപ്പം കുറിപ്പ് കൂടി വച്ച് വീണ്ടും പാക്ക് ചെയ്താണ് ഡെലിവറി ബോയ് ഡാമിയന് നൽകിയത് എന്നതാണ് വിചിത്രം

"ക്ഷമിക്കണം, ഞാൻ ഭക്ഷണം കഴിച്ചു, എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. നിങ്ങളുടെ പണം നൽകിയതായി കരുതുക. ഞാൻ ഈ ഭാരം വലിക്കുന്ന ജോലി ഉപേക്ഷിക്കുകയാണ്. അനുഗ്രഹിക്കൂ.. നിങ്ങളുടെ ഡെലിവറി ഗയ്" - ഇങ്ങനെയായിരുന്നു ആ കുറിപ്പ്. 

വീഡിയോ ഷെയർ ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ നിരവധി പേർ ഇതിനോടകം വീഡിയോ കണ്ടു. പോസ്റ്റിന്റെ കമന്റ് വിഭാഗത്തിലെ ചില ഉപയോക്താക്കൾ ഡാമിയൻ സാൻഡേഴ്സിനെ കളിയാക്കി. മറ്റുള്ളവർ ഡെലിവറി ബോയിയോട് ക്ഷമിക്കണമെന്ന് ഉപദേശിക്കുകയും ചിലർ സംഭവം കെട്ടിച്ചമച്ചതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Read More : കരിമീൻ പൊള്ളിച്ചതിന് 550, വറുത്തതിന് 450, തിലോപ്പിയയ്ക്ക് 300, ആലപ്പുഴ ഹോട്ടലിലെ പൊള്ളിക്കുന്ന ബിൽ, നടപടി

ഒരു ഉപയോക്താവ് എഴുതി, "ഇത് തമാശയല്ല", മറ്റൊരാൾ പറഞ്ഞു "അവനോട് ക്ഷമിക്കൂ". ആരോപണം വ്യാജമാണെന്നും ഇയാൾ തന്നെ കഴിച്ച എല്ല് വച്ചതിന് ശേഷം പരാതി പറയുകയാണെന്നും മറ്റൊരാൾ ആരോപിച്ചു. എന്തുതന്നെ ആയാലും ഇത്തരത്തിൽ ആവശ്യപ്പെടുന്നതൊന്നും ലഭിക്കുന്നത് മറ്റൊന്നുമാകുന്നുവെന്ന പരാതികൾ ഉയരാറുണ്ട്. പലരും ഓർഡർ ചെയ്ത അതേ അളവലിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതികൾ സോഷ്യൽ മീഡിയ വഴി ഉന്നയിക്കാറുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios