Fried Cheese For Breakfast : ഫ്രെെഡ് ചീസ് തയ്യാറാക്കുന്ന യുവാവ്; ഇത് കഴിച്ചാൽ രോഗിയാകുമെന്ന് കമന്റുകൾ
എനിക്ക് ചീസ് ഇഷ്ടമാണ്, പക്ഷേ ഇത് രോഗിയാക്കും.... എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകാൻ ഇത് മികച്ചൊരു സ്നാക്ക്സാണ് എന്നാണ് മറ്റൊരു കമന്റ്...
ചീസ് ഇഷ്ടമാണെങ്കിലും ഭാരം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കാറാണ് പതിവ്. ചീസ് കൊണ്ടുള്ള ധാരാളം സ്നാക്ക്സുകൾ ഇന്നുണ്ട്. സ്നാക്ക്സുകളിൽ ചീസ് ചെറിയ രീതിയിൽ മാത്രമേ ചേർക്കുകയുള്ളൂ. ഇപ്പോഴിതാ ചീസ് കൊണ്ടുള്ള സ്നാക്ക്സ് ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നു.
ഫ്രെെഡ് ചീസ് ആണ് വിഭവം. അതും ഇതൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമായി കഴിക്കാൻ പറ്റുമോ? ആദ്യം വലിയൊരു പീസ് ചീസ് എടുക്കുക. ശേഷം മാവിൽ മുക്കി അതിന് പുറത്ത് കോൺഫ്ലെക്സ് കൊണ്ട് പൊതിയുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക. ഇതാണ് ഫ്രെെഡ് ചീസ്.
@ചാനൽഫുഡ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. നിരവധി പേർ വീഡിയോ ലെെക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
'എനിക്ക് ചീസ് ഇഷ്ടമാണ്, പക്ഷേ ഇത് രോഗിയാക്കും....' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഹൃദയാഘാതം ഉണ്ടാകാൻ ഇത് മികച്ചൊരു സ്നാക്ക്സാണ്' എന്നാണ് മറ്റൊരു കമന്റ്... 'ഈ സ്നാക്ക്സ് കൊളസ്ട്രോൾ കൂട്ടും...' എന്നാണ് വെറെ ഒരാൾ കമന്റ് ചെയ്തതു. ഈ സ്നാക്ക്സ് അത്ര ആരോഗ്യകരമല്ലെന്നാണ് കമന്റ് ബോക്സിൽ വന്ന പലരുടെയും അഭിപ്രായം.