ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് യുവാവിന് കിട്ടിയത് കണ്ടോ?
ദില്ലിയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നാണ് കാപ്പി ഇദ്ദേഹം കാപ്പി വാങ്ങിയത്. വെജിറ്റേറിയനായ ഭാര്യക്ക് വേണ്ടിയാണ് കാപ്പി ഓര്‍ഡര്‍ ചെയ്തത്
ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ( Online Order ) ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലും വ്യാപകമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇത് പതിവ് തന്നെ ആയി മാറിയിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ആയി ഭക്ഷണ-പാനീയങ്ങള്‍ ( Online Food ) വാങ്ങിക്കുമ്പോള്‍ അതില്‍ പരാതിക്കുള്ള സാധ്യതകളും കൂടുതലാണ്.
അത്തരത്തില്‍ ചര്‍ച്ചയായ പരാതികള്‍ നാം ഏറെ കണ്ടു. സമാനമായൊരു പരാതിയാണിപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് ( Online Food ) ചിക്കന്‍ കഷ്ണം കിട്ടിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുമീത് എന്ന യുവാവ്.
ദില്ലിയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നാണ് കാപ്പി ഇദ്ദേഹം കാപ്പി വാങ്ങിയത്. വെജിറ്റേറിയനായ ഭാര്യക്ക് വേണ്ടിയാണ് കാപ്പി ഓര്‍ഡര്‍ ( Online Order ) ചെയ്തത്. ഭാര്യ കാപ്പി കഴിച്ചുകൊണ്ടിരിക്കെയാണ് ചിക്കന്‍ കഷ്ണം കിട്ടിയതെന്നാണ് സുമീത് പറയുന്നത്.
ഇതിന്‍റെ ചിത്രം സഹിതം സംഭവം സുമീത് ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇത് ഡെലിവെറി ഏജന്‍സിയായ സൊമാറ്റോയുടെ ഭാഗത്ത് വന്ന പിഴവാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇനി മുതല്‍ സൊമാറ്റോ ഉപയോഗിക്കില്ലെന്നും സുമീത് പറയുന്നു.
എന്നാല്‍ ഇത് റെസ്റ്റോറന്‍റിന്‍റെ ഭാഗത്ത് സംഭവിച്ച പിഴവാണെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ സൊമാറ്റോയെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ പറയുന്നു.
സംഭവം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ സൊമാറ്റോ തനിക്ക് സൗജന്യമായി പ്രോ മെമ്പര്‍ഷിപ്പ് നല്‍കാമെന്ന് അറിയിച്ചിരുന്നതായും എന്നാല്‍ ഇത്തരത്തിലുള്ള പിഴവുകളെ മറച്ചുവയ്ക്കാന്‍ സൗജന്യങ്ങള്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നും അതിന് തന്നെ കിട്ടുകയില്ലെന്നും സുമീത് പറയുന്നു.
സംഭവം വലിയ ചര്‍ച്ചയായതോടെ റെസ്റ്റോറന്‍റും പ്രതികരണവുമായി എത്തിയിട്ടുണ്ട്. സംഭവത്തില്‍ നിര്‍വ്യാജം ഖേദം അറിയിക്കുന്നതായും ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ നല്‍കുന്ന പക്ഷം തങ്ങള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടാമെന്നും സുമീതിനെ പരസ്യമായി അറിയിക്കുകയാണ് റെസ്റ്റോറന്‍റ് ചെയ്തത്.
മാന്യമായ പ്രതികരണമാണിതെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുമീത് എന്ത് നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
Also Read:- ശീതളപാനീയത്തിൽ ചത്ത പല്ലി; പരാതിയുമായി യുവാവ്