മഖാനയോ നിലക്കടലയോ? ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?

ഫൈബറും പ്രോട്ടീനും അടങ്ങിയ മഖാന കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനുമുള്ള തോന്നൽ കുറയ്ക്കുന്നു. 

Makhana or peanuts Which one is best for weight loss

മഖാനയെ കുറിച്ച് അധികം ആളുകൾക്കും അറിയില്ലെന്ന് തന്നെ പറയാം. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നുമെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭ്യമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സ്നാക്കാണ് മഖാന. 

ഫൈബറും പ്രോട്ടീനും അടങ്ങിയ മഖാന കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനുമുള്ള തോന്നൽ കുറയ്ക്കുന്നു. നിലക്കടല നമ്മൾ എല്ലാവരും കഴിക്കുന്ന ഭക്ഷണമാണ്. ഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് നോക്കുന്നവർ ഈ രണ്ട് ഭക്ഷണങ്ങളും കഴിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവയിൽ ഏതാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. 

ഫോക്‌സ് നട്ട്‌സ് എന്നും അറിയപ്പെടുന്ന മഖാനയിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. മഖാനയിൽ കലോറി കുറവാണെന്ന് തന്നെ പറയാം. 50 ഗ്രാം മഖാനയിൽ 170 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മഖാനകളിൽ നാരുകൾ കൂടുതലായതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രോട്ടീനും നാരുകളും അടങ്ങിയ നിലക്കടല ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഇതുകൂടാതെ, നിലക്കടല ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ ബി, ഫോസ്ഫറസ്, മാംഗനീസ് തുടങ്ങിയ ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.  50 ഗ്രാം നിലക്കടലയിൽ 280 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. 

മഖാനയോ നിലക്കടലയോ അമിതഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്?

മഖാനയെക്കാൾ കൂടുതൽ കലോറി നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. രണ്ടും ആരോഗ്യകരവും ധാരാളം പോഷക​ഗുണങ്ങൾ നിറഞ്ഞഭക്ഷണവുമാണ്. മഖാനയിൽ കലോറി അളവ് കുറവായതിനാൽ നിലക്കടലയേക്കാൾ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധെെര്യമായി കഴിക്കാവുന്ന സ്നാക്കാണ് മഖാന.

നിലക്കടലയിൽ കൊഴുപ്പ് കൂടുതലാണെന്ന് ഓർത്തിരിക്കുക. അതിനാൽ നിലക്കടല വളറെ ചെറിയൊരു അളവ് മാത്രം കഴിക്കുക. കൂടാതെ, ഉപ്പിട്ട നിലക്കടല കഴിക്കുന്നത് ഒഴിവാക്കുക. 

രാത്രിയിലെ കൂര്‍ക്കംവലി മാറാന്‍ ഈ ഭക്ഷണം മികച്ചതെന്ന് പുതിയ പഠനം


 

Latest Videos
Follow Us:
Download App:
  • android
  • ios