മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. 

lesser known facts about egg yolks

പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുപോലെ ഗുണകരമാണ്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.   

വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ മുട്ടയുടെ മഞ്ഞയില്‍ നിന്നും ലഭിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഈ വിറ്റാമിനുകള്‍ സഹായിക്കും. സിങ്ക്, അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കളും മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്. 

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ബി2-വിന്‍റെ സമ്പന്നമായ ഉറവിടമാണ്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും. കൊളസ്ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ കറുവപ്പട്ടയിട്ട ചായ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios