ഓവനില്ലെങ്കിലും ബാക്കിയായ പിസ ഇങ്ങനെ ചൂടാക്കാം; ഇതാ കിടിലനൊരു ഐഡിയ!
ബാക്കിയാകുന്ന പിസ ഫ്രിഡ്ജില്‍ വച്ച് പിറ്റേന്ന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പിസ ഫ്രിഡ്ജില്‍ വച്ച ശേഷം പിന്നീടെടുത്ത് ഉപയോഗിക്കുമ്പോഴുള്ള ഏക പ്രശ്നം അത് പാടെ മരവിച്ച് പോകുമെന്നതാണ്. മൈക്രോ വേവ് ഓവനുള്ളവരാണെങ്കില്‍ ടെൻഷനടിക്കേണ്ട കാര്യമില്ല. ഇതില്‍ എളുപ്പത്തില്‍ നല്ല വൃത്തിയായി, സോഫ്റ്റ് ആയി പിസ ചൂടാക്കിയെടുക്കാവുന്നതാണ്.
വീട്ടുകാര്യങ്ങളും, അടുക്കള ജോലിയുമെല്ലാം എളുപ്പത്തിലും വൃത്തിയായും ചെയ്തുതീര്‍ക്കാൻ സഹായിക്കുന്ന ടിപ്സ് എവിടെ നിന്ന് കിട്ടിയാലും അത് നല്ലതുതന്നെ, അല്ലേ? ഇത്തരത്തിലുള്ള ധാരാളം ടിപ്സ് സോഷ്യല്‍ മീഡിയ വഴിയെല്ലാം നിങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരിക്കും.
സമാനമായ രീതിയിലുള്ളൊരു കിടിലൻ 'കിച്ചൻ ടിപ്' ആണിനി പങ്കുവയ്ക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായോ ട്രീറ്റിന്‍റെ ഭാഗമായോ എല്ലാം ഒന്നിച്ച് അധികം പിസ വാങ്ങിക്കുമ്പോള്‍ അത് ബാക്കിയായി വരാം. അല്ലെങ്കില്‍ അംഗങ്ങള്‍ കുറഞ്ഞ വീട്ടില്‍ വാങ്ങിക്കുമ്പോഴും ഇതുപോലെ അല്‍പം ബാക്കിയായി വരാം.
ഇങ്ങനെ ബാക്കിയാകുന്ന പിസ ഫ്രിഡ്ജില്‍ വച്ച് പിറ്റേന്ന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പിസ ഫ്രിഡ്ജില്‍ വച്ച ശേഷം പിന്നീടെടുത്ത് ഉപയോഗിക്കുമ്പോഴുള്ള ഏക പ്രശ്നം അത് പാടെ മരവിച്ച് പോകുമെന്നതാണ്. മൈക്രോ വേവ് ഓവനുള്ളവരാണെങ്കില്‍ ടെൻഷനടിക്കേണ്ട കാര്യമില്ല. ഇതില്‍ എളുപ്പത്തില്‍ നല്ല വൃത്തിയായി, സോഫ്റ്റ് ആയി പിസ ചൂടാക്കിയെടുക്കാവുന്നതാണ്.
എന്നാല്‍ ഓവൻ ഇല്ലാത്തവരാണെങ്കിലോ? അവര്‍ക്കും നല്ലരീതിയില്‍ - സോഫ്റ്റ് ആയി കിട്ടും വിധത്തില്‍ തന്നെ പിസ ചൂടാക്കിയെടുക്കാനുള്ള ഒരു കിടിലൻ ടിപ് ആണ് പങ്കുവയ്ക്കുന്നത്.
ഇതിനായി ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കണം. ഇതിലേക്ക് പിസ വച്ചുകൊടുക്കാം.ഇനി പിസയുടെ ഇരുവശത്തുമായി അല്‍പം വെള്ളം തളിച്ചുകൊടുക്കണം. പാൻ ചൂടായി ഇരിക്കുന്നതിനാല്‍ തന്നെ ഈ വെള്ളം പെട്ടെന്ന് നീരാവിയായി മുകളിലേക്ക് പൊങ്ങും. ആ സമയം കൊണ്ട് പാനിന് യോജിക്കുംവിധത്തിലുള്ളൊരു അടപ്പ് വയ്ക്കണം. അല്‍പനേരം കൊണ്ട് തന്നെ ഇത്തരത്തില്‍ ബേക്ക് ചെയ്തതിന് സമാനമായ രീതിയില്‍ പഴയ പിസ പാനില്‍ ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ.
വളരെ സിമ്പിളായ എന്നാല്‍ ഉപകാരപ്രദമായ ടിപ് പങ്കുവയ്ക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്...