ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ കുഴി പനിയാരം തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലേഖ വേണുഗോപാല്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ദോശമാവ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ? കുഴി പനിയാരം ആണ് ഇവിടത്തെ താരം. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്.
വേണ്ട ചേരുവകൾ
ദോശ മാവ് - 2 കപ്പ്
വറുത്തിടുന്നതിനുള്ള ചേരുവകൾ:
1. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
2. കടുക് - 1 ടീസ്പൂൺ
3. പൊട്ടുകടല - 2 ടേബിൾസ്പൂൺ
4. സവാള - 1 (ചെറുതായി അരിഞ്ഞത്)
5. പച്ചമുളക് - 2 (വട്ടത്തിൽ അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
1. വറുത്തിടുന്നതിനുള്ള ചേരുവകൾ (2 മുതല്‍ 5 വരെയുള്ള ചേരുവകള്‍) എല്ലാം വെളിച്ചെണ്ണയിൽ വറുത്തെടുത്ത് ദോശ മാവിലേയ്ക്ക് ചേർക്കുക. മാവ് അത്യാവശ്യ കട്ടിയിലും ഒഴിക്കാൻ പറ്റിയ പരുവത്തിലും ആയിരിക്കണം.
2. അപ്പക്കാരയിൽ കുറച്ചു എണ്ണ ഒഴിച്ച് അതിൽ മാവിന്റെ മൂന്നിൽ രണ്ട് ഭാഗം ഒഴിക്കുക.
3. അടച്ചു വെച്ച് ചെറുതീയിൽ പനിയാരം രണ്ടുവശവും പൊള്ളിച്ച് വെയ്ക്കുക.
4. വറുത്ത് രണ്ട് വശവും പൊള്ളിയ ശേഷം ചട്നിയോടൊപ്പം കഴിക്കാം.
Also read: സോഫ്റ്റ് ആന്‍ഡ് ടേസ്റ്റി കിണ്ണത്തപ്പം തയ്യാറാക്കാം ഈസിയായി; റെസിപ്പി