Indian Food : 'എന്താണ് ഇന്ത്യക്കാര്‍ക്ക് ചായയോട് ഇത്ര പ്രിയം'; കൊറിയന്‍ യൂട്യൂബറുടെ വീഡിയോ
ഇന്ത്യയില്‍ എവിടെ പോയാലും സുലഭമായി തെരുവുകളില്‍ പോലും കാണാവുന്നൊരു പാനീയമാണ് ചായ. ഇന്ത്യയില്‍ ചായ പോലെ പൊതുവില്‍ ഇത്രമാത്രം അംഗീകരിക്കപ്പെട്ടിട്ടുള്ളൊരു പാനീയം വേറെയില്ല.
ഓരോ നാടിനും അവരവരുടേതായ തനത് രുചികളുണ്ട്. ഈ രുചികളോട് നമുക്കുള്ള അടുപ്പം പറഞ്ഞറിയിക്കുകയും സാധ്യമല്ല. ഇത്തരത്തില്‍രുചിവൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ ( Indian Food ). സാംസ്കാരികമായതും ഭൂമിശാസ്ത്രപരമായതുമായ വ്യത്യാസങ്ങളെല്ലാം തന്നെ നമ്മുടെ ഭക്ഷണകാര്യങ്ങളിലും പ്രതിഫലിക്കാറുണ്ട്.
എങ്കിലും ചില ചിട്ടകളില്‍ നാമെല്ലാവരും ഒരുപോലെയാണെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് ഇന്ത്യയില്‍ എവിടെ പോയാലും സുലഭമായി തെരുവുകളില്‍ പോലും കാണാവുന്നൊരു പാനീയമാണ് ചായ ( Drinking Tea). ഇന്ത്യയില്‍ ചായ പോലെ പൊതുവില്‍ ഇത്രമാത്രം അംഗീകരിക്കപ്പെട്ടിട്ടുള്ളൊരു പാനീയം വേറെയില്ല.
ചായ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം നമ്മുടെ നാട്ടില്‍ കാണുന്നൊരു പാനീയം നാരങ്ങാവെള്ളമാണ്. ഇതിന്‍റെ പല വൈവിധ്യങ്ങളും ഇന്ന് നമുക്ക് ലഭ്യമാണ്. അതുപോലെ വടക്കോട്ട് പോകുമ്പോള്‍ ലസ്സിയും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ്.
ഇതെല്ലാം നമുക്ക് സുപരിചതമായതും പ്രിയപ്പെട്ടതുമായ രുചികളാണ് ( Indian Food ). എന്നാലിതൊന്നും ശീലമില്ലാത്ത മറ്റൊരു നാട്ടില്‍ നിന്നുള്ള ആളുകള്‍ ഇവയെല്ലാം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കൂ? അവരുടെ പ്രതികരണം വളരെ വ്യത്യസ്തമായിരിക്കാം, അല്ലേ?
ഇതാ ഒരു കൊറിയന്‍ യൂട്യൂബര്‍ നമ്മുടെ ചായയും നാരങ്ങാവെള്ളവും ലസ്സിയുമെല്ലാം കഴിച്ചുനോക്കി അഭിപ്രായം അറിയിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 'ഇൻവുക്' എന്ന് പേരുള്ള യൂട്യൂബര്‍ ആദ്യം ചായയില്‍ നിന്നാണ് പരീക്ഷണം തുടങ്ങുന്നത്. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ചായയോട് ഇങ്ങനെ പ്രിയം കാണിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്ന ആമുഖത്തോടെയാണ് ചായ ( Drinking Tea) കുടിക്കാൻ തുടങ്ങിയതെങ്കിലും പെട്ടെന്ന് തന്നെ അഭിപ്രായം മാറി.
ഒരിറക്ക് ചായ കുടിച്ചതോടെ തന്നെ തന്‍റെ അഭിപ്രായം മാറിയെന്നാണ് ഇദ്ദേഹം പറയുന്നത്. അല്‍പം മധുരം, അതിനെക്കാള്‍ ചായയുടെ 'ഹീലിംഗ്' അതായത്, ആശ്വാസം നല്‍കുന്ന അനുഭവമാണ് കൂടുതലും ഇദ്ദേഹത്തെ ആകര്‍ഷിച്ചത്. ചായയുടെ സന്തോഷത്തില്‍ അവിടെ തെരുവില്‍ കണ്ടുമുട്ടിയ ഒരു യുവാവിനൊത്ത് ഇദ്ദേഹം ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ചായയ്ക്ക് ശേഷം ലസ്സിയാണ് കഴിക്കുന്നത്. ഇതും ഇദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെട്ടു. എന്നാല്‍ നാരങ്ങാവെള്ളം തന്‍റെ നാട്ടിലേതാണ് രുചിയെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിന് ശേഷം ജല്‍ജീരയെന്ന ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണ് രുചിച്ചത്. ഇത് കഴിക്കാൻ പറ്റാത്തതുകൊണ്ട് തുപ്പിക്കളയുന്നത് വീഡിയോയില്‍ കാണാം. കഴിക്കാൻ പറ്റില്ലെന്നാണ് ഇദ്ദേഹം തന്നെ അഭിപ്രായപ്പെടുന്നത്. രസകരമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- നല്ല അസല്‍ തമിഴില്‍ തമിഴ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന അമേരിക്കക്കാരന്‍; വീഡിയോ വൈറല്‍