Indian Spices : തക്കോലം വെറും മണത്തിന് വേണ്ടിയല്ല; പിന്നെയോ?

ചിലര്‍ ബിരിയാണിയിലും ഇറച്ചിക്കറിയിലും മാത്രമല്ല, മസല ചായയിലും മറ്റ് പാനീയങ്ങളിലും പച്ചക്കറി വിഭവങ്ങളിലുമെല്ലാം തക്കോലം ചേര്‍ക്കാറുണ്ട്. മിതമായ രീതിയില്‍ ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലത് തന്നെയാണെന്നാണ് ലവ്‌നീതിന്റെ വിശദീകരണം സൂചിപ്പിക്കുന്നത്

know the health benefits of star anise

ഇന്ത്യന്‍ വിഭവങ്ങളില്‍ ( Indian Food ) ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഘടകമാണ് സ്‌പൈസ് അഥനാ സുഗന്ധവ്യജ്ഞനങ്ങള്‍ ( Indian Spies ). ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിങ്ങനെയുള്ള സ്‌പൈസുകളെല്ലാം തന്നെ നാം നിത്യവും കറികളിലേക്കും മറ്റും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നമ്മള്‍ അധികം ഉപയോഗിക്കാത്തൊരു ചേരുവയാണ് തക്കോലം ( Star Anise ). 

തക്കോലം എന്ന പേര് കേട്ടാല്‍ പലര്‍ക്കും ഇതെന്താണെന്ന് മനസിലാകണമെന്ന് തന്നെയില്ല. ഒരുപക്ഷേ ചിത്രത്തിലൂടെയോ നേരിട്ടോ കണ്ടാല്‍ സംഗതിയെന്തെന്ന് എളുപ്പത്തില്‍ മനസിലാകുമായിരിക്കും. 

ബിരിയാണി, നെയ്‌ച്ചോറ്, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവയിലാണ് പ്രധാനമായും നമ്മള്‍ തക്കോലം ചേര്‍ക്കാറ്. ഭക്ഷണത്തിന് സവിശേഷമായ ഗന്ധവും രുചിയും ചേര്‍ക്കാനാണ് തക്കോലം ഉപയോഗിക്കുന്നത്. എന്നാലിതിന് ഗന്ധവും രുചിയും മാത്രമല്ല, ടില ഗുണങ്ങളും നമുക്ക് പകര്‍ന്ന് നല്‍കാനാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെക്കുറിച്ച് അധികപേര്‍ക്കും അറിയില്ലയെന്നത് മറ്റൊരു സത്യം. 

പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര വിവിധ ചേരുവകളുടെ ആരോഗ്യഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടെ തക്കോലത്തെ കുറിച്ചും ചിലത് പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്. 

തക്കോലത്തിന് ശരീരത്തില്‍ നിന്ന് 'ഫ്രീ റാഡിക്കലു'കളെ പുറന്തള്ളാനുള്ള കഴിവുണ്ടത്രേ. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കും. 

തക്കോലം ശരീരത്തിന് പുറമേക്ക് മാത്രമല്ല, ആന്തരീകാവയവങ്ങള്‍ക്കും പ്രയോജനപ്പെട്ടേക്കാമെന്ന് ലവ്‌നീത് പറയുന്നു. ഇതിനുദാഹരണമാണ് ഹൃദയം. ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിച്ചുനിര്‍ത്താനുള്ള കഴിവ് തക്കോലത്തിനുണ്ടത്രേ. അതുപോലെ ഹൃദയമിടിപ്പ് 'നോര്‍മല്‍' ആയി വയ്ക്കുന്നതിനും തക്കോലത്തിന് പങ്കുണ്ടത്രേ. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണെന്ന് കണക്കാക്കാം. 

നമുക്ക് 'റിലാക്‌സേഷന്‍' നല്‍കാനും തക്കോലത്തിന് കഴിയുമത്രേ. അതായത്, അല്‍പം മയക്കം പകരാനുള്ള കഴിവ് തക്കോലത്തിനുണ്ട്. ഇതിനാല്‍ തന്നെ, നാഡികളെ 'റിലാക്‌സ്' ചെയ്യിച്ച് നമുക്ക് നല്ല ഉറക്കവും സമാധാനവും പകരാന്‍ ഈ സ്‌പൈസിന് കഴിയുമെന്നാണ് ലവ്‌നീത് ചൂണ്ടിക്കാട്ടുന്നത്. 

ചിലര്‍ ബിരിയാണിയിലും ഇറച്ചിക്കറിയിലും മാത്രമല്ല, മസല ചായയിലും മറ്റ് പാനീയങ്ങളിലും പച്ചക്കറി വിഭവങ്ങളിലുമെല്ലാം തക്കോലം ചേര്‍ക്കാറുണ്ട്. മിതമായ രീതിയില്‍ ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലത് തന്നെയാണെന്നാണ് ലവ്‌നീതിന്റെ വിശദീകരണം സൂചിപ്പിക്കുന്നത്. എന്തായാലും ഇനി തക്കോലം വാങ്ങി സൂക്ഷിക്കുമ്പോള്‍ അത് വെറും 'ഫ്‌ളേവറി'ന് മാത്രമുള്ളതാണെന്ന ചിന്ത വേണ്ട.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

Also Read:- വേനൽക്കാലമല്ലേ, ഭക്ഷണത്തിൽ അൽപം ശ്രദ്ധ നൽകാം

 

കിടിലന്‍ ഗരം മസാല തയ്യാറാക്കാം- വേണ്ടത് നാല് ചേരുവകള്‍; ഗരം മസാലക്കൂട്ട് നമ്മുടെ പാചകരീതികളില്‍ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ചേരുവയാണ്. ബിരിയാണി മുതല്‍ വെജിറ്റബിള്‍ കുറുമയില്‍ വരെ ഗരം മസാല ചേര്‍ക്കുന്നവരുണ്ട്. ഇന്നാണെങ്കില്‍ മാര്‍ക്കറ്റില്‍ ഏത് കടയില്‍ പോയാലും ഗരം മസാല പാക്കറ്റുകള്‍ തരാതരം വാങ്ങിക്കാനും കിട്ടും. എന്നാല്‍ നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന മസാലക്കൂട്ടിന്റെ രുചി ഒരിക്കലും പാക്കറ്റ് മസാലകള്‍ക്കുണ്ടാകാറില്ല. വീട്ടിലുണ്ടാക്കുന്ന ഗരം മസാല പലരും പല തരത്തിലാണ് തയ്യാറാക്കുന്നത്... Read More...

Latest Videos
Follow Us:
Download App:
  • android
  • ios