പിസ്ത കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പിസ്ത. തിമിരം പോലുള്ള വിട്ടുമാറാത്ത നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കുറയ്ക്കുന്നതായി അമേരിക്കൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നു. 

know the benefits eating pistachios daily

ഡ്രൈ ഫ്രൂട്സിൽ ഏറ്റവും പോഷ​ഗുണമുള്ളതാണ് പിസ്ത. ദിവസവും പിസ്ത കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രോട്ടീൻ, കാൽസ്യം, വൈറ്റമിനുകൾ തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുമുണ്ട്. കൂടാതെ, ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം വൈറ്റമിൻ എ, ബി6, വൈറ്റമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. 

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പിസ്ത. തിമിരം പോലുള്ള വിട്ടുമാറാത്ത നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കുറയ്ക്കുന്നതായി അമേരിക്കൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ (എഎംഡി) സംരക്ഷിക്കാനും അവ സഹായിക്കും.

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ പിസ്‌ത നല്ലതാണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാൻ സഹായിക്കും. എല്ലാ നട്സുകളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലൂടെ ഭക്ഷണം നീക്കി മലബന്ധം തടയുന്നതിലൂടെ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. പ്രീബയോട്ടിക്സ് എന്നറിയപ്പെടുന്ന ഒരു തരം നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കും. 

പിസ്ത കഴിക്കുന്നത് ഹൃദയ സംബന്ധമായ നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പിസ്ത രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. 

ചർമ്മത്തിന്‌ പ്രായം കൂടുന്നത്‌ കുറച്ച്‌ യുവത്വം നിലനിർത്താൻ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കും. പിസ്ത കഴിക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാണ്. ഉയർന്ന നാരുകൾ ഉള്ളതിനാൽ വൻകുടലിലെ കാൻസർ പോലുള്ള ചില കാൻസറുകളുടെ സാധ്യത പിസ്ത കുറയ്ക്കും.

​ഗ്രീൻ പീസിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

 

Latest Videos
Follow Us:
Download App:
  • android
  • ios