ഇതാണ് കറുത്ത ആപ്പിള്‍; ഒന്നിന് വില എത്രയാണെന്ന് അറിയാമോ?

ചുവന്ന ആപ്പിള്‍ അല്ലെങ്കില്‍ പച്ച ആപ്പിള്‍ ആണ് പിന്നെ മാര്‍ക്കറ്റില്‍ കൂടുതലും കാണാറ്. പച്ചയും ചുവപ്പുമൊന്നുമല്ലാതെ കറുത്ത നിറത്തിലും ആപ്പിളുണ്ട്. ഇത് പലര്‍ക്കും കേള്‍ക്കുമ്പോള്‍ പുതുമയായോ അതിശയമായോ എല്ലാം തോന്നാം.

know about black diamond apple or black apple

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് ആപ്പിള്‍. ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്തുമെന്നാണല്ലോ പറഞ്ഞുകേള്‍ക്കാറ്. അത്രയും ആരോഗ്യത്തിന് നല്ലത് എന്നര്‍ത്ഥം.

ആപ്പിളാണെങ്കില്‍ പല നിറത്തിലും ഗുണമേന്മയിലും കിട്ടാറുണ്ട്. സാധാരണഗതിയില്‍ ചുവന്ന ആപ്പിളാണ് ഏറെയും വിപണിയില്‍ കാണാറ്. ചുവന്ന ആപ്പിള്‍ തന്നെ പല ഗുണമേന്മയിലും വലുപ്പത്തിലുമെല്ലാം വരാറുണ്ട്. 

ചുവന്ന ആപ്പിള്‍ അല്ലെങ്കില്‍ പച്ച ആപ്പിള്‍ ആണ് പിന്നെ മാര്‍ക്കറ്റില്‍ കൂടുതലും കാണാറ്. പച്ചയും ചുവപ്പുമൊന്നുമല്ലാതെ കറുത്ത നിറത്തിലും ആപ്പിളുണ്ട്. ഇത് പലര്‍ക്കും കേള്‍ക്കുമ്പോള്‍ പുതുമയായോ അതിശയമായോ എല്ലാം തോന്നാം. പക്ഷേ ഈ ആപ്പിള്‍ നമ്മുടെ വിപണികളിലൊന്നും അങ്ങനെ കാണാൻ സാധിക്കില്ലെന്ന് മാത്രം. 

എന്താണ് ഈ ആപ്പിളിന്‍റെ പ്രത്യേകത? ഇത് എവിടെ കിട്ടും? എന്താണിതിന്‍റെ വില? ഇക്കാര്യങ്ങളെല്ലാം അറിയാനും ഏവര്‍ക്കും കൗതുകമുണ്ടാകും. നിലവില്‍ ലോകത്ത് ടിബറ്റില്‍ മാത്രമാണത്രേ കറുത്ത ആപ്പിള്‍ വിളയുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാലാവസ്ഥയുടെ പ്രത്യേകതകള്‍ എന്നിവയുടെയെല്ലാം സ്വാധീനത്തിലാണ് ഇങ്ങനെ കറുത്ത ആപ്പിളുണ്ടാകുന്നത്. ഇതെല്ലാം ഒത്തുചേര്‍ന്നയിടമായതിനാലാകാം ടിബറ്റില്‍ കറുത്ത ആപ്പിള്‍ വിളയുന്നത്. 

അപ്പോഴും പക്ഷേ ഇതിന്‍റെ കൃഷിയും വിളവെടുപ്പുമെല്ലാം ഏറെ പ്രയാസകരമാണെന്ന് കര്‍ഷകര്‍ പറയുന്നു. ചെങ്കുത്തായ കുന്നുകളിലും മറ്റുമെല്ലാം കൃഷി ചെയ്യാനും വിളവെടുക്കാനും പ്രയാസമാണ്. മാത്രമല്ല, സാധാരണ ആപ്പിള്‍ 2-3 വര്‍ഷം കൊണ്ട് പഴുപ്പെത്തുമ്പോള്‍ കറുത്ത ആപ്പിള്‍ പാകമാകാൻ എട്ട് വര്‍ഷമൊക്കെയാണ് എടുക്കുക. 

ഇങ്ങനെയുള്ള സവിശേഷതകള്‍ കൊണ്ടുതന്നെ കറുത്ത ആപ്പിള്‍ ഏറ്റവും വിലയേറിയ ആപ്പിള്‍ കൂടിയാണ് 'ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍' എന്നറിയപ്പെടുന്ന ഈ ആപ്പിള്‍. 

പുറംഭാഗം ഇരുണ്ട നിറത്തില്‍ വളരെ മിനുപ്പും തിളക്കവും ഉള്ള രീതിയിലായിരിക്കും. അകത്ത് വെളുത്ത കാമ്പ് തന്നെ. അസാധാരണമായ മധുരവും രുചിയും കറുത്ത ആപ്പിളിനെ എപ്പോഴും വേറിട്ട് നിര്‍ത്തുന്നു. ഒരെണ്ണത്തിന് അഞ്ഞൂറ് രൂപയൊക്കെയാണ് ഇതിന്‍റെ വില വരുന്നത്. അതും വിപണിയില്‍ നിന്ന് ഇഷ്ടംപോലെ വാങ്ങിക്കാമെന്നും കരുതരുത്. അത്ര ലഭ്യതയും ഇല്ല ഇതിന്. 

ഏതായാലും കറുത്ത ആപ്പിളിന്‍റെ വിശേഷങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് കേള്‍ക്കാനിഷ്ടമാണ്. സോഷ്യല്‍ മീഡിയയിലും ഇവൻ ഇടയ്ക്കിടെ താരമാകാറുണ്ട്. 

 

Also Read:- പുതിയ വെളിപ്പെടുത്തലുമായി ചെറുപ്പം നിലനിര്‍ത്താൻ ഗുളിക കഴിക്കുന്ന കോടീശ്വരൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios