മാമ്പഴക്കാലമല്ലേ, രുചികരമായ മാമ്പഴ പുളിശ്ശേരി എളുപ്പം തയ്യാറാക്കാം
മാമ്പഴത്തിന്റെ സീസൺ അല്ലേ. തയ്യാറാക്കാം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി. നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാമ്പഴക്കാലമാണല്ലോ. ഈ മാമ്പഴക്കാലത്ത് മിക്ക വീടുകളിലും തയ്യാറാക്കുന്ന വിഭവമാണ് മാമ്പഴ പുളിശ്ശേരി. വീട്ടിൽ മാമ്പഴം ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി.
വേണ്ട ചേരുവകൾ
1.പഴുത്ത ചെറിയ മാങ്ങ - 10 എണ്ണം
2. മുളകുപൊടി - 1 സ്പൂൺ
3. മഞ്ഞൾ പൊടി - ½ സ്പൂൺ
4. തേങ്ങ - 1 മുറി
5. ജീരകം - 1 സ്പൂൺ
6. ചെറിയ ഉള്ളി - 6 എണ്ണം
7. വെളിച്ചെണ്ണ - 2 സ്പൂൺ
8. കടുക് - 1 സ്പൂൺ
9. കായം പൊടിച്ചത് - ½ സ്പൂൺ
10. വറ്റൽ മുളക് - 4 എണ്ണം
11. കറിവേപ്പില - 2 തണ്ട്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി എടുത്ത പഴുത്ത മാങ്ങ മുളകും മഞ്ഞളും ഉപ്പും ഇട്ട് വേവിക്കുക. തേങ്ങയും ജീരകവും ഉള്ളിയും നന്നായി അരച്ച് വെന്ത മാങ്ങയിലേക്ക് ഒഴിക്കുക. കായപ്പൊടി ചേർത്ത് കൊടുക്കുക. നന്നായി തിളപ്പിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് അരിഞ്ഞുവെച്ച ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക. കൊതിയൂറും മാമ്പഴ പുളിശ്ശേരി തയ്യാർ.
ഓട്സ് പുട്ട് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ