ന്യൂ ഇയർ സ്പെഷ്യൽ ; സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം കളിയടക്ക അഥവാ ചീട

സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം ചീട അഥവ കളിയടക്ക. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 

kerala style kaliyadakka recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

kerala style kaliyadakka recipe

നല്ലൊരു നാലുമണി പലഹാരമാണ് കളിയടക്ക അഥവ ചീട. വളരെ എളുപ്പം തയ്യാറാക്കാം ഈ സ്പെഷ്യൽ വിഭവം. 

വേണ്ട ചേരുവകൾ

അരിപൊടി                                 3  കപ്പ് 
വെളുത്തുള്ളി                            3 അല്ലി 
ജീരകം                                        1 സ്പൂൺ 
നെയ്യ്                                            2 സ്പൂൺ 
തിളച്ച വെള്ളം                           2 കപ്പ് 
ഉപ്പ്                                               2 സ്പൂൺ 
തേങ്ങ                                         1/2  കപ്പ് 
എണ്ണ -1 ലിറ്റർ 

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി നല്ലപോലെ വറുത്തെടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് ഒപ്പം തന്നെ എള്ളും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കുക. ഇതിലേക്ക് ജീരകവും അതുപോലെ വെളുത്തുള്ളിയും തേങ്ങയും ചതച്ചത് കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കി എടുത്തതിനുശേഷം എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. നല്ലപോലെ ചെറിയ തീയിൽ വറുത്തെടുത്തതിനുശേഷം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

ന്യൂ ഇയർ സ്പെഷ്യൽ ; കിടിലൻ രുചിയിൽ മീൻ അച്ചാർ ഉണ്ടാക്കിയാലോ?

 

 

Latest Videos
Follow Us:
Download App:
  • android
  • ios