ഈ ഫോട്ടോയില്‍ നിങ്ങളുടെയും അമ്മയെ കാണാം ; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി കരീന കപൂര്‍

ചിത്രത്തിൽ പകുതി പാൻകേക്ക് കാണാൻ പറ്റുന്നതാണ്. ഒരു ബൗളിൽ അരിഞ്ഞ് വച്ചിരിക്കുന്ന സ്ട്രോബെറിയും  ഒരു ബൗളിൽ ക്രീമും ഇരിക്കുന്നത് കാണാവുന്നതാണ്.  കു‍ഞ്ഞ് ബാക്കി വച്ച ഭക്ഷണം കഴിക്കുന്ന അമ്മയാണ് ഞാൻ എന്ന് കുറിച്ച് കൊണ്ടാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്.   

Kareena Kapoor Khan Says She Eats Her Kids' Leftovers Shares Pic

ബോളിവുഡ് നടി കരീന കപൂർ ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് മുതൽ സെറ്റിൽ സഹതാരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും എപ്പോഴും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ കരീന കപൂർ  ഏറ്റവും പുതിയതായി ഇൻസ്റ്റാ സ്റ്റോറിയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്.

പകുതി കഴിച്ച ഭക്ഷണത്തിൻ്റെ ചിത്രമാണ് കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിൽ പകുതി പാൻകേക്ക് കാണാൻ പറ്റുന്നതാണ്. ഒരു ബൗളിൽ അരിഞ്ഞ് വച്ചിരിക്കുന്ന സ്ട്രോബെറിയും  ഒരു ബൗളിൽ ക്രീമും ഇരിക്കുന്നത് കാണാവുന്നതാണ്.  കു‍ഞ്ഞ് ബാക്കി വച്ച ഭക്ഷണം കഴിക്കുന്ന അമ്മയാണ് ഞാൻ എന്ന് കുറിച്ച് കൊണ്ടാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്.

തുടർന്ന് ഒരു കുരങ്ങിനെയും കണ്ണുകളെയും ചുവന്ന ഹൃദയത്തെയും സൂചിപ്പിക്കുന്ന മൂന്ന് ഇമോജികളഴും ചിത്രത്തിൽ കാണാം.  ഇതാദ്യമായല്ല കരീന കുഞ്ഞ് കഴിച്ച ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നത്.  രണ്ട് ആൺകുട്ടികളുടെ അമ്മയാണ് നടി കരീന കപൂർ. 2016ലായിരുന്നു തൈമൂർ അലി ഖാന്റെ ജനനം. 2021ൽ ഇളയമകൻ പിറന്നു. 

രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടോ? ബിപി കൂടിയതിന്റെതാകാം

Kareena Kapoor Khan Says She Eats Her Kids' Leftovers Shares Pic

 

Latest Videos
Follow Us:
Download App:
  • android
  • ios