ഇതാ ഇവിടെയുണ്ട് ഒരു കിടിലൻ ബീഫ് ഐറ്റം, വായിൽ വെള്ളമൂറാൻ വരട്ടെ; കഴിക്കാൻ ഒരിത്തിരി കാത്തിരിക്കണം, 38 വര്‍ഷം!

നല്ല കിടിലൻ ബീഫ് കഴിക്കാം, പക്ഷേ ഒരിത്തിരി കാത്തിരിക്കേണ്ടി വരും ; വെറും 38 കൊല്ലം !

Japan Shop s Croquettes Are So Popular That They Have A 38 Year Waiting List ppp

ഭക്ഷണം കഴിക്കാനുള്ള കാത്തിരിപ്പ് കുറച്ചധികം മുഷിപ്പ് പിടിച്ച പരിപാടിയാണ്. എന്നാൽ അൽപം സ്വാദ് കൂടിയ പേരെടുത്ത വിഭവം കഴിക്കാൻ ഇത്തിരി കാത്തുനിന്നാലും കുഴപ്പമില്ലെന്ന മനോഭാവമാണ് മിക്കവർക്കും. ഇതിന്റെ ഫലമായി പല പേരുകേട്ട റെസ്റ്ററന്റുകളിലും നീണ്ട വൈറ്റിംഗ് ലിസ്റ്റും കാണാം. പക്ഷേ ജപ്പാനിലെ വൻ ആരാധകരുള്ള ഈ വിഭവം കഴിക്കാൻ കുറച്ചൊന്നും കാത്തിരുന്നാൽ പോര. ഇപ്പോൾ ഇവിടുത്തെ വൈറ്റിംഗ് ലിസ്റ്റിൽ കയറിയാൽ ഒരിത്തിരി കാത്തിരിക്കേണ്ടി വരുമെന്നാണ് കടയുടമ പറയുന്നത്. കാത്തിരിക്കേണ്ടത് രണ്ടോ മൂന്നോ മണിക്കൂറല്ല, 38 വർഷമാണ് !

മധ്യ ജപ്പാനിലെ ടൗണായ ഹ്യോഗോയിലെ ഷിഗെരു നിറ്റയുടെ ഇറച്ചിക്കടയിലാണ് ഈ ഭീമൻ വെയിറ്റിംഗ് ലിസ്റ്റുള്ളത്. 38 വ‍ർഷം കാത്തിരിക്കാൻ മാത്രം എന്താണിവിടെ ഉള്ളതെന്ന് കേട്ടാൽ ഒരെണ്ണം ബുക്ക് ചെയ്താൽ കൊള്ളാമെന്ന് നമുക്കും തോന്നും. മലയാളിയുടെ ഇഷ്ടവിഭവമായി പേരെടുത്ത  ബീഫാണ് ഇവിടുത്തെ താരം. വെറും ബീഫല്ല, നല്ല കൊഴുത്ത മൃദുവായ ബീഫ്. ഈ ബീഫും ഉരുളക്കിഴങ്ങും ഉള്ളിയുമൊക്കെ ചേർത്തുള്ള ഒരു സൂപ്പ‍ർ വിഭവമാണ് നിറ്റയുടെ കടയിലുള്ളത്.   'കിവാമി' എന്നാണ് ഈ കിടിലൻ വിഭവത്തിന്റെ പേര്. ഏറ്റവും മികച്ചതെന്ന് അ‍ർത്ഥം വരുന്ന ജാപ്പനീസ് വാക്കാണ് കിവാമി. ഏകദേശം 10 സെന്റീമീറ്റർ വലിപ്പവും, 100 ഗ്രാം ഭാരവും മാത്രമെ ഉള്ളു ഈ കൊച്ചുവിഭവത്തിന്. പക്ഷെ 300 യെൻ (ഏകദേശം 168 രൂപ) ആണ് കിവാമിയുടെ വില. 

ഇനി ഷിഗെരു നിറ്റയുടെ കടയിലെ ബീഫിന്റേയും ഉരുളക്കിഴങ്ങിന്റെയും പ്രത്യേകതകൾ നോക്കാം. പ്രാദേശികമായി വളർത്തുന്ന മൂന്ന് വയസ്സ് പ്രായമുള്ള പശുക്കളിൽ നിന്നെടുക്കുന്ന വളരെ മൃദുലമായ ഗ്രേഡ് എ5 കോബി ബീഫാണ് ഇവിടെ ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഉയർന്ന പ്രോട്ടീൻ കണ്ടന്റടങ്ങിയ  "റെഡ് ആൻഡീസ്" എന്ന ഉരുളക്കിഴങ്ങും ഉൾക്കടലിലെ അവാജി ദ്വീപിൽ നിന്നുള്ള സ്പെഷ്യൽ ഉള്ളിയും കൂടിയാവുമ്പോൾ പേരിനോട് നീതി പുല‌ർത്തുന്ന വിഭവമായി കിവാമി മാറുന്നു. നിറ്റയുടെ കടയിലേക്ക്  ഇവയെല്ലാം ഉത്പാദിപ്പിനായി മാത്രമായൊരു ഫാമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 

നിറ്റയും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതിദിനം 200 കിവാമികൾ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളു. കാത്തിരിക്കുന്നവരുടെ നിര ഇത്രയും നീണ്ടുപോയതിന് കാരണം ഇതാണ്. ഓർഡർ ലിസ്റ്റിൽ ഏകദേശം 63,000 പേരുകളുണ്ടെന്നും ആളുകൾ ഇന്ന് ഓർഡർ നൽകിയാൽ 2062 വരെ കാത്തിരിക്കേണ്ടി വരുമെന്നും നിറ്റ പറയുന്നു.

ഉലുവ ഇങ്ങനെ ഉപയോ​ഗിക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

കിവാമിക്ക് നല്ല കച്ചവടമുണ്ടെങ്കിലും ഇതിനുപയോഗിക്കുന്ന ബീഫ് വളരെ ചെലവേറിയതാതിനാൽ ഓരോ കിവാമിക്കും 300 യെൻ രൂപ വീതം വാങ്ങുന്നത്. എന്നാൽ ഞങ്ങൾ കിവാമി വിൽക്കാൻ തുടങ്ങിയതിന് ശേഷം ആളുകൾ ഉയർന്ന നിലവാരമുള്ള മാംസം ഞങ്ങളിൽ നിന്ന് തന്നെ വാങ്ങാൻ തുടങ്ങിയെന്നും ദിസ് വീക്ക് ഇൻ ഏഷ്യ നടത്തിയ അഭിമുഖത്തിൽ നിറ്റ പറഞ്ഞു. കിവാമിയുടെ വില കുറവായതിനാൽ കച്ചവടം കുതിച്ചുയരുകയാണ്, നിറ്റ ഇതിനോടകം പുതുതായി രണ്ട് കടകൾ തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios