ചക്ക കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി
ചക്ക കൊണ്ട് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചക്ക കൊണ്ട് പല വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചക്ക കൊണ്ട് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആയാലോ?
വേണ്ട ചേരുവകള്‍
ഗോതമ്പുപൊടി - രണ്ട് കപ്പ്
അരിപ്പൊടി - രണ്ട് കപ്പ്
ശർക്കര - മുന്നൂറ് ഗ്രാം
ചക്ക അരച്ചത് - ഒന്നരക്കപ്പ്
ഏലയ്ക്ക - മൂനെണ്ണം
ചെറിയ ജീരകം - ഒരു ടീസ്പൂൺ
സോഡാപ്പൊടി - ഒരു നുള്ള്
നെയ്യ് - ഒരു ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് - കാൽ കപ്പ്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയും അരിപ്പെടിയും ഒരു പാത്രത്തിൽ ഇടുക. ഇതിലേയ്ക്ക് അരച്ച ചക്കയും ഏലയ്ക്ക, ജീരകം പൊടിച്ചത്, ശർക്കര പാനിയാക്കിയത് എന്നിവ ചേർത്ത് നന്നായി കലക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ ഒഴിച്ച് മാവ് തയ്യാറാക്കുക. ഒരു മണിക്കൂറിന് ശേഷം തേങ്ങാകൊത്ത് നെയ്യിൽ മൂപ്പിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്ത് ചൂടായ ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മാവ് കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ഇതോടെ ഉണ്ണിയപ്പം റെഡി.
Also read: പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പഴങ്ങള്‍