ചക്കക്കുരു ഉപയോഗിച്ച് കിടിലന്‍ ലഡ്ഡു തയ്യാറാക്കാം; റെസിപ്പി
ചക്കക്കുരു ഉപയോഗിച്ച് രുചിയേറിയ ലഡ്ഡു തയ്യാറാക്കിയാലോ? ഫൗസിയ മുസ്‌തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചക്കക്കുരു ഉപയോഗിച്ച് രുചിയേറിയ ഒരു ലഡ്ഡു തയ്യാറാക്കിയാലോ?
വേണ്ട ചേരുവകള്‍
ചക്കക്കുരു - ഒരു കപ്പ്
കപ്പലണ്ടി - 1/2 കപ്പ്
കാശുവണ്ടി - 1/2 കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
ശർക്കര - 1/3 കപ്പ്
ഏലയ്ക്ക - മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചക്കക്കുരു ഒരു ചട്ടിയിൽ ഇട്ട് കരിഞ്ഞുപോകാതെ വറുത്തെടുക്കുക. ഇനി അതേ ചട്ടിയിൽ തന്നെ കപ്പലണ്ടിയും കശുവണ്ടിയും വറുത്തെടുക്കുക. ശർക്കര ഉരുക്കിയോ പെടിച്ചോ എടുക്കുക. ചക്കകുരുവൂം കപ്പലണ്ടിയും തൊലി കളഞ്ഞ് എടുക്കുക. തണുത്തതിനു ശേഷം ഓരേന്നായി പൊടിച്ചെടുക്കുക. ശേഷം നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. ഇതോടെ ചക്കക്കുരു ലഡ്ഡു റെഡി.
Also read: ഉഴുന്ന് വേണ്ട, മാവ് പൊങ്ങാനും വയ്‌ക്കേണ്ട; എളുപ്പത്തില്‍ തയ്യാറാക്കാം ഉള്ളി ദോശ; റെസിപ്പി