ഗോതമ്പ് പൊറോട്ട സുരക്ഷിതമാണോ? ഇതറിഞ്ഞിരിക്കുക

'​ഗോതമ്പ് പൊറോട്ട് കഴിക്കുന്നതും ശരീരത്തിൽ കലോറി കൂടുന്നതിന് ഇടയാക്കും. ​ഗോതമ്പ് പൊറോട്ടയിൽ വെജിറ്റബിൾ ഓയിൽ അടങ്ങുന്നത് കൊണ്ട് തന്നെ കഴിക്കുന്നത് അളവ് കുറയ്ക്കുക...' - ഡോ. ഡാനിഷ് സലീം പറഞ്ഞു. 

is wheat paratha good for our health compared to normal maida paratha

മലയാളികളുടെ പ്രിയ ഭക്ഷണമാണ് പൊറോട്ട. പൊറോട്ടയും ഇറച്ചിയും കോമ്പിനേഷൻ മലയാളികൾക്ക് ഏറെ പ്രിയങ്കരവുമാണ്. ഏറെ രുചികരമാണെങ്കിലും പൊറോട്ട ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം പലർക്കും അറിയാം. മെെദ ആയത് കൊണ്ട് ചിലർ പൊറോട്ട ഒഴിവാക്കാറുണ്ട്. ഇത്തരത്തിലെ സാഹചര്യത്തിലാണ് ഗോതമ്പ് പൊറോട്ട കഴിക്കുന്നത്. ഗോതമ്പ് പൊറോട്ട സുരക്ഷിതമാണോ? ഇതറിഞ്ഞിരിക്കുക. 

' മെെദ പൊറോട്ട പോലെ തന്നെ ​ഗോതമ്പ് പൊറോട്ടയിലും എണ്ണ അധികമായി ചേരുന്നുണ്ട്. ഡാൽഡ, വനസ്പതി, വെണ്ണ പോലുള്ളവ ചേർത്താൽ മാത്രമേ ​ഗോതമ്പിനെ മയമുള്ളതാക്കാൻ സാധിക്കൂ. പൊറോട്ടയ്ക്ക് രുചി കിട്ടണമെങ്കിൽ ഇവയെല്ലാം ചേർക്കേണ്ടി വരും. ​ഗോതമ്പ് പൊറോട്ട് കഴിക്കുന്നതും ശരീരത്തിൽ കലോറി കൂടുന്നതിന് ഇടയാക്കും...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറഞ്ഞു. 

'ഗോതമ്പ് പൊറോട്ടയിൽ വെജിറ്റബിൾ ഓയിൽ അടങ്ങുന്നത് കൊണ്ട് തന്നെ അളവ് കുറയ്ക്കുക. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുക. ​ഗോതമ്പ് പൊറോട്ട പതിവായി കഴിക്കുന്നത് വിവിധ രോ​​ഗങ്ങൾക്ക് കാരണമാകുന്നു...'- ഡോ. ഡാനിഷ് സലീം പറഞ്ഞു. 

' മെെദ പൊറോട്ടയിൽ ആണെങ്കിൽ പൊറോട്ടയുടെ പ്രധാന ചേരുവകളാണ് മൈദയും ഡാൽഡയും. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കലോറി ശരീരത്തിന് നൽകുന്നു. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. കൂടാതെ ഇവയുടെ ദഹനത്തിന് കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് വിശക്കുകയുമില്ല. എണ്ണയ്ക്കു പകരം ഇതിൽ ചേർക്കുന്ന ഡാൽഡ, വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു...' - ഡോ. ഡാനിഷ് സലീം പറഞ്ഞു. 

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios